മഴക്കെടുതി ബാധിത പ്രദേശങ്ങൾ സന്ദർശിച്ച് നോർത്തേൺ ഗവർണർ

  • Home-FINAL
  • Business & Strategy
  • മഴക്കെടുതി ബാധിത പ്രദേശങ്ങൾ സന്ദർശിച്ച് നോർത്തേൺ ഗവർണർ

മഴക്കെടുതി ബാധിത പ്രദേശങ്ങൾ സന്ദർശിച്ച് നോർത്തേൺ ഗവർണർ


ബഹ്‌റൈനിൽ ഒരാഴ്ചയായി തുടർച്ചയായി പെയ്ത മഴയിൽ ഉണ്ടായ വെള്ളക്കെട്ടുകൾ തടയാൻ വർക്ക്സ് മന്ത്രാലയം നടപ്പാക്കിയ പ്രവർത്തനങ്ങളെ നോർത്തേൺ ഗവർണർ പ്രശംസിച്ചു.ബഹ്‌റൈനിൽ ഒരാഴ്ചയായി തുടരുന്ന മഴയിൽ ദുരിതമനുഭവിക്കുന്ന പ്രദേശങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ ഹമദ് ടൗണിലെ അൽ ലൗസി പ്രദേശവും തടാകവും സന്ദർശിക്കുകയായിരുന്നു ഗവർണർ. പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ ആഭ്യന്തര മന്ത്രി ശൈഖ് റാഷിദ് അബ്ദുള്ള ഖലീഫയുടെ നിർദ്ദേശത്തെ തുടർന്നായിരുന്നു സന്ദർശനം വെള്ളക്കെട്ടുകൾ തടയാൻ മഴവെള്ളച്ചാലുകളില്‍നിന്ന് വെള്ളം പമ്പ് ചെയ്ത് കടലിലേക്കൊഴുക്കാന്‍ ഉയർന്ന ശേഷിയുള്ള പമ്പ് സെറ്റ് ഇവിടെ സ്ഥാപിച്ചിട്ടുണ്ട്. ഇവ സ്ഥാപിച്ചതിനും മഴവെള്ളം ഒഴുകി പോകുന്നതിനുള്ള പ്രവർത്തനങ്ങൾ ഊർജിതമായി നടപ്പാക്കിയതിനും നോർത്തേൺ ഗവർണർ ആലിബിൻ ശൈഖ് അബ്ദുൽ ഹുസൈൻ വർക്ക്സ് മന്ത്രാലയത്തിന് നന്ദി അറിയിച്ചു. വെള്ളക്കെട്ടുകൾ ഉണ്ടാകാൻ സാധ്യതയുള്ള പ്രദേശങ്ങളും അദ്ദേഹം സന്ദർശിച്ചു .മികച്ച പ്രവർത്തനത്തിന് വർക്ക്സ് മന്ത്രാലയം , ആഭ്യന്തരമന്ത്രാലയം , ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് സിവിൽ ഡിഫൻസ് ,ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് എന്നിവയ്ക്ക് അദ്ദേഹം നന്ദി രേഖപ്പെടുത്തി.

Leave A Comment