എമർജൻസി ലാൻഡിംഗ് നടത്തിയ ജിദ്ദ വിമാനത്തിൽ സ്വർണ കടത്ത് നടത്തിയയാൾ പിടിയിൽ. മലപ്പുറം സ്വദേശി സമദാണ് കൊച്ചി രാജ്യാന്തരവിമാന താവളത്തിൽ കസ്റ്റംസിന്റെ പിടിയിലായത്.ജിദ്ദയിൽ നിന്നും സ്പൈസ് ജെറ്റ് വിമാനത്തിൽ കയറിയതായിരുന്നു ഇയാൾ. അരയിൽ തോർത്തു കെട്ടി അതിനകത്ത് 1650 ഗ്രാം സ്വർണമാണ് ഒളിപ്പിച്ചത്. കരിപ്പൂർ വിമാന താവളം വഴി കടത്താനായിരുന്നു ലക്ഷ്യമിട്ടത്.ഹൈഡ്രോളിക് സംവിധാനം തകരാറിലായതിനാൽ വിമാനം നെടുമ്പാശേരിയിലേക്ക് വഴി തിരിച്ചുവിട്ടു. സ്‌പൈസ്‌ജെറ്റിന്റെ മറ്റൊരു വിമാനത്തിൽ ഇവരെ യാത്രയാക്കാൻ സുരക്ഷാ പരിശോധന നടത്തിയപ്പോഴാണ് പിടിക്കപ്പെട്ടത്.