ഗോള്‍ഡന്‍ ഗ്ലോബ് പുരസ്കാരം; മികച്ച സംവിധായകനായി സ്റ്റീവൻ സ്പിൽബർഗ്

  • Home-FINAL
  • Business & Strategy
  • ഗോള്‍ഡന്‍ ഗ്ലോബ് പുരസ്കാരം; മികച്ച സംവിധായകനായി സ്റ്റീവൻ സ്പിൽബർഗ്

ഗോള്‍ഡന്‍ ഗ്ലോബ് പുരസ്കാരം; മികച്ച സംവിധായകനായി സ്റ്റീവൻ സ്പിൽബർഗ്


ഇക്കൊല്ലത്തെ ഗോള്‍ഡന്‍ ഗ്ലോബ് പുരസ്കാരത്തിൽ മികച്ച സംവിധായകനായി വിഖ്യാത സംവിധായകന്‍ സ്റ്റീവൻ സ്പിൽബർഗ്. ദ ഫാബെൽമാൻസ് എന്ന ചിത്രമാണ് മികച്ച സിനിമയായി തെരെഞ്ഞെടുത്തത്. അതിന്‍റെ സംവിധാനത്തിനാണ് വിഖ്യാത സംവിധായകന്‍ സ്റ്റീവൻ സ്പിൽബർഗിനെ മികച്ച സംവിധായകനായി തെരെഞ്ഞെടുത്തത്.അതേസമയം മികച്ച ഇംഗ്ലീഷ് ഇതര ഭാഷ ചിത്രത്തിനുള്ള അവാര്‍ഡ് ആര്‍ആര്‍ആര്‍ നേടിയില്ല. അര്‍ജന്‍റീന 1985 ആണ് ഈ നേട്ടം കൈവരിച്ചത്. അവാര്‍ഡിന്‍റെ അവസാന നോമിനേഷനില്‍ രണ്ട് വിഭാഗത്തിലാണ് എസ്എസ് രാജമൌലി സംവിധാനം ചെയ്ത് ആര്‍ആര്‍ആര്‍ ഉണ്ടായിരുന്നത്. അതില്‍ ഒരു ഗോള്‍ഡന്‍ ഗ്ലോബ് ആര്‍ആര്‍ആര്‍ സിനിമയിലെ നാട്ടുനാട്ടു ഗാനത്തിനാണ്.

Leave A Comment