ശബരിമലയിൽ 50 കഴിഞ്ഞ സ്ത്രീകൾ കയറിയാൽ മതിയെന്ന് പറഞ്ഞിട്ടില്ല എന്ന് ജി സുധാകരൻ;

  • Home-FINAL
  • Business & Strategy
  • ശബരിമലയിൽ 50 കഴിഞ്ഞ സ്ത്രീകൾ കയറിയാൽ മതിയെന്ന് പറഞ്ഞിട്ടില്ല എന്ന് ജി സുധാകരൻ;

ശബരിമലയിൽ 50 കഴിഞ്ഞ സ്ത്രീകൾ കയറിയാൽ മതിയെന്ന് പറഞ്ഞിട്ടില്ല എന്ന് ജി സുധാകരൻ;


ആലപ്പുഴ: ശബരിമലയിൽ 50 കഴിഞ്ഞ സ്ത്രീകൾ കയറിയാൽ മതിയെന്ന് പറഞ്ഞെന്ന വാർത്ത തള്ളി ജി സുധാകരൻ. യുവതീപ്രവേശനം വിലക്കി ചട്ടമുണ്ടെന്ന് സൂചിപ്പിക്കുക മാത്രമാണ് ചെയ്തത്.ശബരിമലയിലേത് നിത്യബ്രഹ്മചാരി സങ്കൽപ്പമാണ്. അതുകൊണ്ടാണ് യുവതികളെ പ്രവേശിപ്പിക്കാത്തത്. അത് എല്ലാവരും ബഹുമാനിച്ച് അംഗീകരിച്ച് പോകുന്ന കാര്യമാണെന്നും അത് മാറ്റിപ്പറയുകയോ അട്ടിമറിക്കേണ്ട കാര്യമില്ലെന്നും ജി സുധാകരൻ സുധാകരൻ പറഞ്ഞു.മന്ത്രിയായിരുന്നപ്പോൾ ദേവസ്വം ബോർഡിൽ സ്ത്രീകൾക്ക് സംവരണം നൽകി. 60 കഴിഞ്ഞ സ്ത്രീകൾക്കാണ് നിയമനം. ആ ചട്ടം ഇപ്പോഴും നിലനിൽക്കുന്നുണ്ടെന്നും സുധാകരൻ പറഞ്ഞു.ജ്യോതിഷ താന്ത്രികവേദി സംസ്ഥാന വാർഷികാഘോഷം ഉദ്ഘാടനത്തിനിടെയായിരുന്നു ശബരിമല സ്ത്രീപ്രവേശനത്തെ കുറിച്ച് ജി സുധാകരൻ പരാമർശിച്ചത്.

Leave A Comment