തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്‍ ജി.എസ്. ഗോപീകൃഷ്ണന്‍(48) അന്തരിച്ചു. അമൃത ടി.വി, എ.സി.വി, കൗമുദി ടി.വി എന്നീ സ്ഥാപനങ്ങളില്‍ ജോലി ചെയ്തിട്ടുണ്ട്.അമൃത ടി.വി തിരുവനന്തപുരം ബ്യൂറോ ചീഫ് ആയിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ വെച്ചായിരുന്നു അന്ത്യം. കേരള പത്രപ്രവർത്തക യൂണിയൻ തിരുവനന്തപുരം ജില്ലാ കമ്മിറ്റി മുൻ ജോയിന്റ് സെക്രട്ടറിയായിരുന്നു.ആന്തരിക അവയവങ്ങൾ പ്രവർത്തനരഹിതമായതിനെ തുടർന്ന് രണ്ട് ദിവസമായി അതീവ ഗുരുതരാവസ്ഥയിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു.