28-ാമത് ഇന്റർനാഷണൽ ഹാൻഡ്‌ബോൾ ഫെഡറേഷൻ സംഘടിപ്പിക്കുന്ന, പുരുഷന്മാരുടെ ലോക ഹാൻഡ്‌ബോൾ ചാമ്പ്യൻഷിപ്പിൽ ബഹ്‌റൈൻ വിജയക്കുതിപ്പ് തുടർന്നു.സ്വീഡനിലും പോളണ്ടിലും സംയുക്തമായി ആണ് ടൂർണമെന്റ് നടക്കുന്നത്. ബഹ്റൈൻ ടീം യു.എസ്. എയെ 32 – 27 എന്ന സ്കോറിനാണ് പരാജയപ്പെടുത്തിയത്.
ക്രൊയേഷ്യ, മൊറോക്കോ, യുഎസ്എ എന്നിവരെ തോൽപ്പിച്ച് ഗ്രൂപ്പിൽ ഒന്നാമതെത്തിയ ബഹ്റൈൻ ടീം ശനിയാഴ്ച വൈകുന്നേരം 05:30 ന് അടുത്ത മത്സരത്തിനായി ഇറങ്ങും.