മിഡിൽ ഈസ്റ്റിലെയും നോർത്ത് ആഫ്രിക്കയിലെയും 2023-ലെ മികച്ച 50 റെസ്റ്റോറന്റുകളുടെ പട്ടികയിൽ ബഹ്‌റൈനിൽ നിന്നുള്ള റസ്റ്റോറന്റുകളും ഇടം നേടി. മികച്ച മൂന്ന് റെസ്റ്റോറന്റുകളിൽ ഒന്നായി ബഹ്‌റൈൻ ഫ്യൂഷൻസ് ബൈ ടാലയെ തിരഞ്ഞെടുത്തു. മൂന്നാം സ്ഥാനമാണ് ഫ്യൂഷൻസ് ബൈ ടാലക്ക് ലഭിച്ചിരിക്കുന്നത് . ബഹ്റൈൻ റസ്റ്റോറന്റുകളായ കട്ട് ബൈ വുൾഫ് ഗാങ് പക്ക് 25ാം സ്ഥാനവും,
മാസ്സോ 31 ആം സ്ഥാനവും കരസ്ഥമാക്കി. മികച്ച റെസ്റ്റോറന്റായി ദുബായിലെ ഓർഫാലി ബ്രോസ് ബിസ്ട്രോ തിരഞ്ഞെടുക്കപ്പെട്ടു.
അബുദാബിയിൽ നടന്ന , മിഡിൽ ഈസ്റ്റിലെയും നോർത്ത് ആഫ്രിക്കയിലെയും മികച്ച 50 റെസ്റ്റോറന്റുകളുടെ രണ്ടാം പതിപ്പിന്റെ ഭാഗമാണിത്. 250 അജ്ഞാത വോട്ടർമാരുടെ പാനലാണ് റെസ്റ്റോറന്റുകൾ തിരഞ്ഞെടുത്തത്. മെനയിലെ മികച്ച റെസ്റ്റോറന്റായി ദുബായിലെ ഓർഫാലി ബ്രോസ് ബിസ്ട്രോ ആണ് തിരഞ്ഞെടുക്കപ്പെട്ടത്.ഫ്യൂഷൻസ് ബൈ ടാല ബഹ്‌റൈനിലെ മികച്ച റെസ്റ്റോറന്റായും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. കൂടാതെ ഏറ്റവും ഉയർന്ന ക്ലൈംബർ അവാർഡും നേടി.