ആഫ്രിക്കൻ സന്ദർശന വേളയിൽ ഇന്ത്യയുടെ സ്വതന്ത്ര വിദേശ നയ സമീപനത്തെ പ്രശംസിച്ച് റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവ്. ദക്ഷിണേഷ്യയുടെ സാമ്പത്തിക ശക്തിയാണ് ഇന്ത്യ എന്നും ആഗോള സമ്പദ്‍വ്യവസ്ഥയിൽ മറ്റ് രാജ്യങ്ങൾക്ക് മറികടക്കാൻ കഴിയാത്ത വിധം സ്വാധീനം ഇന്ത്യ ചെലുത്തിയിട്ടുണ്ടെന്നും സെർജി ലാവ്‌റോവ് പറഞ്ഞു. ഇന്ത്യയും ചൈനയും അവരുടെ മേഖലയിലെ ശക്തികേന്ദ്രങ്ങളായി പ്രവർത്തിക്കുക മാത്രമല്ല, ആഗോളതലത്തിലും അവർ ശക്തരാണ്. ഇന്ത്യയെ അവഗണിക്കാനും ഇന്ത്യയോട് ആജ്ഞാപിക്കാനും ആർക്കും സാധിക്കില്ലെന്നും ആഫ്രിക്കൻ സന്ദർശന വേളയിൽ റഷ്യൻ വിദേശകാര്യ മന്ത്രി വ്യക്തമാക്കി.