സൽമാനിയ: ഐവൈസിസി ബഹ്‌റൈൻ ദേശീയ കമ്മറ്റിയുടെ നേതൃത്വത്തിൽ ഇന്ത്യൻ ഡിലൈറ്റ്സ് റെസ്റ്റോറന്റ് പാർട്ടി ഹാളിൽ വെച്ചു ദേശീയ പ്രസിഡന്റ് ജിതിൻ പരിയാരത്തിന്റെ അദ്ധ്യക്ഷതയിൽ നടന്ന പരുപാടിയിൽ യൂത്ത് കോൺഗ്രസ്സ് മുൻ സംസ്ഥാന പ്രസിഡന്റും ഇടുക്കി എം പിയുമായ അഡ്വ. ഡീൻ കുര്യാക്കോസ് ‘സമകാലിക ഇന്ത്യയും യുവാക്കളും എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി’. ജനുവരി മാസത്തിൽ സംഘടിപ്പിക്കുന്ന ഐ വൈ സി സി യൂത്ത് ഫെസ്റ്റ് 2023-ന്റെ ക്ഷണക്കത്ത് അദ്ദേഹം ഐവൈസിസി-ലെ ഒൻപത് ഏരിയ ഭാരവാഹികൾക്ക് നൽകി ഉദ്‌ഘാടനം നിർവഹിച്ചു. ദേശീയ കമ്മറ്റി അംഗങ്ങൾ, എക്സിക്യൂട്ടീവ് അംഗങ്ങൾ,ഏരിയാ കമ്മറ്റി അംഗങ്ങൾ, ബഹ്‌റൈനിലെ വിവിധ സാമൂഹിക സാംസ്കാരിക നേതാക്കൾ തുടങ്ങിയവർ പങ്കെടുത്ത പരിപാടിക്ക് ദേശീയ ജനറൽ സെക്രട്ടറി ബെൻസി ഗനിയുഡ് സ്വാഗതവും, ദേശീയ ജോയിന്റ് സെക്രട്ടറി ബൈജു വണ്ടൂർ നന്ദിയും പറഞ്ഞു.