കശ്മീരി പണ്ഡിറ്റുകളുടെ പ്രതിനിധി സംഘം രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി. ഭാരത് ജോഡോ യാത്രയ്ക്കിടെ ജമ്മു കശ്മീരിലെ സാംബ ജില്ലയിൽ വച്ചായിരുന്നു കൂടിക്കാഴ്ച. താഴ്വരയിൽ തങ്ങൾ നേരിടുന്ന പ്രശ്നങ്ങൾ സംഘം രാഹുലിനെ അറിയിച്ചു.തീവ്രവാദികളുടെ ലക്ഷ്യമിട്ടുള്ള കൊലപാതകങ്ങൾ, മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിന്റെ പാക്കേജിന് കീഴിൽ ജോലി ചെയ്യുന്ന ജീവനക്കാരുടെ പ്രശ്നങ്ങൾ തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്തു. ജമ്മു-ശ്രീനഗർ ദേശീയ പാതയ്ക്കടുത്തുള്ള ജഗ്തി ടൗൺഷിപ്പിലേക്ക് രാഹുൽ ഗാന്ധിയെ ക്ഷണിച്ചിട്ടുണ്ടെന്നും അദ്ദേഹം കമ്മ്യൂണിറ്റി അംഗങ്ങളെ സന്ദർശിക്കാൻ സാധ്യതയുണ്ടെന്നും ഡെലിഗേഷൻ അംഗവും സാമൂഹിക പ്രവർത്തകനുമായ അമിത് കൗൾ പറഞ്ഞു.
2008 ൽ പ്രഖ്യാപിച്ച തൊഴിൽ പാക്കേജിന് കീഴിൽ 4,000 കശ്മീരി കുടിയേറ്റ പണ്ഡിറ്റുകൾ താഴ്വരയിലെ വിവിധ വകുപ്പുകളിലായി ജോലി ചെയ്യുന്നുണ്ട്. പാക്കേജിൽ രണ്ട് പ്രധാന ഘടകങ്ങളുണ്ട് കഴിഞ്ഞ വർഷം മെയ് 12 ന് ബുദ്ഗാം ജില്ലയിലെ ഓഫീസിനുള്ളിൽ വച്ച് രാഹുൽ ഭട്ട് എന്ന കശ്മീരി പണ്ഡിറ്റിനെ തീവ്രവാദികൾ വെടിവച്ച് കൊന്നതിനെ തുടർന്ന് നിരവധി ജീവനക്കാർ ജമ്മു വിട്ടു. ഇത് താഴ്വരയ്ക്ക് പുറത്തേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് നിരവധി തൊഴിലാളികൾ സമരത്തിലാണ്.