കണ്ണൂർ ജില്ലാ പ്രവാസി അസോസിയേഷന്റെ ഈ വർഷത്തെ ക്രിസ്മസ് പുതുവത്സര ആഘോഷം അദ്ലിയ ബാൻസൺ തായ് ഓഡിറ്റോറിയത്തിൽ വച്ച് വ്യാഴാഴ്ച രാത്രി നടത്തി. പരിപാടിയിൽ ക്രിസ്മസ് കേക്ക് മുറിച്ച് ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു. കണ്ണൂരിലെ കലാകാരന്മാർ അവതരിപ്പിച്ച ഗാനമേള മറ്റ് നൃത്ത പരിപാടികൾ എന്നിവയ്ക്കൊപ്പം അവതരിപ്പിച്ച തമ്പോല ഏവർക്കും ഹൃദ്യമായ അനുഭവമായി.
ഏകദേശം 400 ഓളം മെമ്പേഴ്സും അവരുടെ കുടുംബാംഗങ്ങളും പങ്കെടുത്ത ചടങ്ങിൽ പ്രസിഡണ്ട് എം ടി വിനോദ് കുമാർ അധ്യക്ഷത വഹിച്ചു, ജനറൽ സെക്രട്ടറി സൂരജ് നമ്പ്യാർ സ്വാഗതവും ആശംസിച്ചു.