ബഹ്റൈൻ : പനി കൂടി ന്യൂമോണിയ ബാധിച്ച് സൽമാനിയ ഹോസ്പിറ്റലിൽ ചികിത്സയിൽ കഴിയുന്ന സാമ്പത്തികമായി ബുദ്ധിമുട്ടനുഭവിക്കുന്ന കണ്ണൂർ സ്വദേശി സൈനുദിന് തുടർചികിത്സക്ക് വേണ്ടി നാട്ടിൽ പോകാൻ ബഹ്റൈനിലെ കണ്ണൂർകാരുടെ കൂട്ടായ്മയായ കണ്ണൂർ ഫെല്ലോഷിപ്പ് ചികിത്സാ സഹായം നൽകി,അഡ്മിൻ മെമ്പർമാരായ ബാബു, ഷാജു, സമീർ ഷിജിൻ എന്നിവർ നേരിട്ടത്തിയാണ് സഹായം കൈമാറിയത്,
തുടർ ചികിത്സയ്ക്കായി ഇന്ന് രാവിലെ അദ്ദേഹം നാട്ടിലേക്ക് തിരിച്ചു. ഈ സഹായത്തിനു വേണ്ടി സഹകരിച്ച എല്ലാവരോടും കണ്ണൂർ ഫെല്ലോഷിപ്പ് നന്ദി അറിയിക്കുന്നു.
ബഹ്റൈനിലും കേരളത്തിലുമായി നിരവധി സന്നദ്ധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന സംഘടനയാണ് കണ്ണൂർ ഫെല്ലോഷിപ്. ഗ്രൂപ്പിന്റെ തുടർന്നുള്ള പ്രവർത്തനങ്ങളുടെ ഭാഗമാകാൻ താല്പര്യമുള്ളവർ 34109464,39037263 എന്നീ നമ്പറുകളിൽ ബന്ധപെടണമെന്നും ഭാരവാഹികൾ അറിയിച്ചു.