കൊണ്ടോട്ടിയില്‍ പ്രവര്‍ത്തിക്കുന്ന സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ ഡയാലിസിസ് സെന്ററിന് പുതുതായി നിര്‍മിച്ച ഓഡിറ്റോറിയത്തിലേക്ക് ബഹ്റെെന്‍ കെ.എം.സി.സി കൊണ്ടോട്ടി മണ്ഡലം കമ്മിറ്റി സ്പോണ്‍സര്‍ ചെയ്ത സൗണ്ട് സിസ്റ്റം സജ്ജീകരിക്കുന്നതിലേക്കുളള 300000 രൂപയിലേറെയുളള ഫണ്ടിലേക്കുളള ആദ്യഘടു മണ്ഡലം കെ.എം.സി.സി ഭാരവാഹികളായ മൂസ ഒളവട്ടൂര്‍,അലവി മുണ്ടക്കുളം,മന്‍സൂര്‍ വാഴക്കാട് എന്നിവര്‍ ചേര്‍ന്ന് ഡയാലിസിസ് സെന്റര്‍ ചെയര്‍മാനും മുസ്ലീം ലീഗ് പ്രസിഡന്റുമായ പി.എ ജബ്ബാര്‍ ഹാജിക്ക് കെെമാറി.
ചടങ്ങില്‍ മുസ്ലീം ലീഗ് മണ്ഡലം ജനറല്‍ സെക്രട്ടറി അഷ്റഫ് മഠാന്‍,ട്രഷറര്‍ ഷൗക്കത്തലി ഹാജി
കെ.പി ബാപ്പു ഹാജി മുതുപറമ്പ് മണ്ഡലം വെെസ് പ്രസിഡന്റ് സി.ടി മുഹമ്മദ്,
പെരുവള്ളൂര്‍ പഞ്ചായത്ത് മുസ്ലീം ലീഗ് പ്രസിഡന്റ് കാവുങ്ങല്‍ ഇസ്മാഈല്‍
മണ്ഡലം യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി മുബഷിര്‍ ഓമാനൂര്‍
തുടങ്ങിയവര്‍ സംബന്ധിച്ചു.