മനാമ: ജീവകാരുണ്യത്തിന് മാതൃക തീർത്ത കെ എം സി സി എന്നും ആശയറ്റുപോയവരുടെ അത്താണിയാണെന്ന് മലപ്പുറം ജില്ലാ മുസ്ലിം ലീഗ് പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ അഭിപ്രായപ്പെട്ടു.ഹ്രസ്വ സന്ദർശനാർത്ഥം ബഹ്‌റൈനിൽ എത്തിയ തങ്ങൾക്ക് മനാമ കെ എം സി സി ഓഡിറ്റോറിയത്തിൽ സംസ്ഥാന കമ്മറ്റി നൽകിയ സ്വീകരണത്തിന് സന്ദിപറഞ്ഞു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കെ എം സി സി അംഗങ്ങൾക്കുള്ള സോഷ്യൽ സെക്യൂരിറ്റി സ്‌കീമിൽ അർഹതപെട്ടവർക്കുള്ള പത്തു ലക്ഷം രൂപയുടെ സഹായം ചടങ്ങിൽ വെച്ഛ് കൈമാറി.സംസ്ഥാന പ്രസിഡന്റ് ഹബീബ് റഹ്മാൻ അധ്യക്ഷനായിരുന്നു,സീനിയർ വൈസ് പ്രസിഡന്റ് കുട്ടുസ മുണ്ടേരിയും മലപ്പുറം ജില്ലാ കമ്മറ്റിഭാരവാഹികളും തങ്ങളെ ഷാൾ അണിയിച്ചു കൊണ്ട് ആദരിച്ചു.ഡോ: സാലിം ഫൈസി കൊളത്തൂർ , അബ്ദുൾ റഷീദ് ബാഖവി, എസ് എം അബ്ദുൽ വാഹിദ് എന്നിവർ ആശംസകൾ അർപ്പിച്ചു. ആക്ടിങ് ജനറൽ സെക്രട്ടറി കെ പി മുസ്തഫ സ്വാഗതവും സെക്രട്ടറി റഫീഖ് തോട്ടക്കര നന്ദിയും പറഞ്ഞു,
സംസ്ഥാന ഭാരവാഹികളായ ശംസുദ്ധീൻ വെള്ളികുളങ്ങര , ഷാഫി പാറക്കട്ട , സലിം തളങ്കര , എ പി ഫൈസൽ , അസ്‌ലം വടകര , എം എ റഹ്‌മാൻ , ഒ കെ കാസിം, ഷാജഹാൻ , കെ കെ സി മുനീർ , നിസാർ ഉസ്മാൻ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.