കോഴിക്കോട് ജില്ലാ പ്രവാസി അസ്സോസിയേഷൻ ബഹ്‌റൈൻ ദേശീയ ദിനമാഘോഷിച്ചു.

  • Home-FINAL
  • Business & Strategy
  • കോഴിക്കോട് ജില്ലാ പ്രവാസി അസ്സോസിയേഷൻ ബഹ്‌റൈൻ ദേശീയ ദിനമാഘോഷിച്ചു.

കോഴിക്കോട് ജില്ലാ പ്രവാസി അസ്സോസിയേഷൻ ബഹ്‌റൈൻ ദേശീയ ദിനമാഘോഷിച്ചു.


കോഴിക്കോട് ജില്ലാ പ്രവാസി അസ്സോസിയേഷൻ ബഹ്‌റൈൻ 51ആം ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി അന്ദലസ് ഗാർഡനിൽ സംഘടിപ്പിച്ച ആഘോഷ പരിപാടിയിൽ നിരവധി അംഗങ്ങൾ പങ്കെടുത്തു.കുട്ടികളുടെ ബാലവേദി പ്രസിഡന്റ്‌ വേദവ് വികാസ്,സെക്രട്ടറി ജെസ്സ കാസിം എന്നിവർ കേക്ക് മുറിച്ചു കൊണ്ടു ദേശീയ ദിനാഘോഷ പരിപാടി ഉദ്ഘാടനം ചെയ്തു.
ജനറൽ സെക്രട്ടറി ജ്യോതിഷ് പണിക്കർ സ്വാഗതം പറഞ്ഞ ചടങ്ങിൽ പ്രസിഡന്റ്‌ ജോണി താമരശ്ശേരി അധ്യക്ഷത വഹിച്ചു.കോവിഡ് സമയത്ത് പോലും സ്വദേശികളെന്നോ വിദേശികളെന്നോ വേർതിരിവ് കാണിക്കാതെ എല്ലാവർക്കും ഒരു പോലെ കരുതലിന്റെ കവചം ഒരുക്കിയ ഈ രാജ്യത്തിന്റെ ഭരണാധികാരികൾ കാരുണ്യ മൂർത്തീകളാണെന്നു ആശംസകൾ അർപ്പിച്ചു കൊണ്ടു ഓരോരുത്തരും സംസാരിച്ചു.ലേഡീസ് വിംഗ് പ്രസിഡന്റ്‌ രാജലക്ഷ്മി സുരേഷ്, സെക്രട്ടറി അസ്‌ല നിസാർ, വൈസ് പ്രസിഡന്റ്‌ മാരായ അനിൽ മടപ്പള്ളി, അഷ്‌റഫ്‌ പുതിയപാലം, അസിസ്റ്റന്റ് സെക്രട്ടറി മാരായ റിഷാദ് കോഴിക്കോട്, ശ്രീജിത്ത്‌ അരകുളങ്ങര, എന്റർടൈൻമെന്റ് സെക്രട്ടറി ശ്രീജിത്ത്‌ കുറിഞ്ഞാലിയോട്, രമേശ്‌ പയ്യോളി, മെമ്പർ ഷിപ് സെക്രട്ടറി ജ്യോജീഷ് എന്നിവർ ബഹ്‌റൈൻ ഭരണാധികാരികൾക്ക് ആശംസകൾ അർപ്പിച്ചു സംസാരിച്ചു.രമേശ്‌ ബേബി കുട്ടൻ,സുബീഷ് മടപ്പള്ളി,ബഷീർ, കാസിം കല്ലായി, രാജേഷ് ഒഞ്ചിയം,,ജാബിർകൊയിലാണ്ടി, വികാസ്, റംഷാദ്, മൊയ്‌ദീൻ, റോഷിത് അത്തോളി, ജിജേഷ്, ഷൈനി ജോണി, മൈമൂന കാസിം,രഗിന വികാസ്, ഷെസി രാജേഷ്,ശില്പ ലിധിൻ, ഫാസില ഖാദർ, എന്നിവർ പരിപാടികൾ നിയന്ത്രിച്ചു.ട്രഷറർ സലീം ചിങ്ങപുരം ചടങ്ങിൽ പങ്കെടുത്ത എല്ലാ മെമ്പർമാർക്കും നന്ദി അറിയിച്ചു

Leave A Comment