ഡിഫറന്റ് ആർട് സെന്ററിൽ ഫിസിയോതെറാപ്പി സെന്ററിന്റെ ഉദ്ഘാടനം ചൊവ്വാഴ്ച (22 .11 2022 )

  • Home-FINAL
  • Business & Strategy
  • ഡിഫറന്റ് ആർട് സെന്ററിൽ ഫിസിയോതെറാപ്പി സെന്ററിന്റെ ഉദ്ഘാടനം ചൊവ്വാഴ്ച (22 .11 2022 )

ഡിഫറന്റ് ആർട് സെന്ററിൽ ഫിസിയോതെറാപ്പി സെന്ററിന്റെ ഉദ്ഘാടനം ചൊവ്വാഴ്ച (22 .11 2022 )


തിരുവനന്തപുരം: ഭിന്നശേഷി കുട്ടികൾക്ക് ഫിസിയോതെറാപ്പി നൽകുന്നതിനായി ഡിഫറന്റ് ആർട് സെന്ററിൽ അബുദാബി കെ.എം.സി.സിയുടെ സഹകരണത്തോടെ പ്രിസം എന്ന പേരിൽ ആരംഭിക്കുന്ന തെറാപ്പി സെന്റർ ചൊവ്വാഴ്ച  രാവിലെ 11:30ന് ഡെപ്യൂട്ടി പ്രതിപക്ഷ നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും. കിൻഫ്ര എം.ഡി സന്തോഷ് കോശി തോമസ് അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ഗോപിനാഥ് മുതുകാട് പങ്കെടുക്കും. ഭിന്നശേഷി കുട്ടികളുടെ മസിലുകളുടെ ചലന ശക്തി പരിശോധിച്ച് അവയെ ബലപ്പെടുത്തിന് വേണ്ടിയുള്ള ചികിത്സാ രീതിയാണ് സെന്ററിൽ നടക്കുന്നത്. ഭിന്നശേഷി തൊഴില്‍ ശാക്തീകരണത്തിനായി ഡിഫറന്റ് ആര്‍ട് സെന്ററില്‍ ഒരുക്കുന്ന യൂണിവേഴ്‌സല്‍ എംപവര്‍മെന്റ് സെന്റര്‍ എന്ന പദ്ധതിയുടെ ഭാഗമായാണ് തെറാപ്പി സെന്റർ ആരംഭിക്കുന്നത്. ഫിസിയോതെറാപ്പിക്ക് പുറമേ കുട്ടികളുടെ മാനസിക സ്വഭാവ വൈകാരിക പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനുള്ള സൈക്കോതെറാപ്പി/ബിഹേവിയര്‍ തെറാപ്പി, സെന്‍സറി ഇംപ്രൂവ്‌മെന്റ്, ഭാവനാ ശേഷി എന്നിവ വര്‍ദ്ധിപ്പിക്കുന്നതിനുവേണ്ടി വെര്‍ച്വല്‍ തെറാപ്പി, ഒരു കുട്ടിയിലുള്ള ശാരീരിക കുറവ് കണ്ടെത്തി ആ പ്രത്യേക ഭാഗത്തെ ഉത്തേജിപ്പിച്ച് കുറവ് പരിഹരിക്കുന്നതിനുള്ള ഒക്കുപേഷണല്‍ തെറാപ്പി, സംസാരത്തില്‍ കുറവുകള്‍ വന്ന കുട്ടികള്‍ക്ക് അവരുടെ ന്യൂനതകള്‍ ശാസ്ത്രീയമായി കണ്ടെത്തി വാക്കുകള്‍ ശരിയായി ഉച്ചരിക്കുവാന്‍ പരിശീലനം നല്‍കുന്നതിനുവേണ്ടി സ്പീച്ച് ആന്റ് ഓഡിയോ തെറാപ്പി, സെന്‍സറി ഓര്‍ഗന്‍സിനെ ഉത്തേജിപ്പിച്ച് കുറവുകള്‍ മാറ്റിയെടുക്കുന്നതിനുവേണ്ടി സെന്‍സറി തെറാപ്പി എന്നിവയും ഇവിടെ ഒരുക്കിയിട്ടുണ്ട്. തെറാപ്പി സെന്ററില്‍ വിദഗ്ദ്ധരായ ഫാക്കല്‍റ്റികളുടെ മുഴുവന്‍ സമയ സേവനവും ലഭ്യമാണ്. സൈക്കോളജിസ്റ്റ്, സ്പീച്ച് തെറാപ്പിസ്റ്റ്, ലിംഗ്വിസ്റ്റിക്, ഫിസിയോ തെറാപ്പിസ്റ്റ്, ഡോക്ടര്‍മാര്‍ തുടങ്ങിയവരുടെ മേല്‍നോട്ടത്തിലാണ് തെറാപ്പി സെന്ററുകൾ പ്രവര്‍ത്തിക്കുന്നത്. ഓട്ടിസം വിഭാഗക്കാരുടെ ഭയാശങ്കകള്‍ അകറ്റുവാനുള്ള ട്രയിന്‍ യാത്രയും കായിക വികാസത്തിനായി ഡിഫറന്റ് സ്‌പോര്‍ട്‌സ് സെന്ററും കാര്‍ഷികപരിപാലനത്തിലൂടെ കുട്ടികളില്‍ മാറ്റം വരുത്തുന്നതിന് വിശാലമായ ഹോര്‍ട്ടികള്‍ച്ചറല്‍ തെറാപ്പി സെന്ററും ഇവിടെയുണ്ട്. എല്ലാ സേവനങ്ങളും ഭിന്നശേഷിക്കാർക്ക് സൗജന്യമായാണ് ലഭിക്കുന്നത്.

Leave A Comment