ഫ്ലെക്സി വിസക്ക് പകരം വരുന്നത് വർക്ക് പെർമിറ്റ് കാർഡ് എന്ന പുതിയ സംവിധാനമാണ്. ഇവ നിയമാനുസൃതമായി ജോലി ചെയ്യാൻ അർഹതയുള്ള പ്രവാസികൾക്ക് അനുവദിക്കും. ഇത് ലഭിച്ചാൽ മാത്രമേ ബഹ്റൈനിൽ ജോലി ചെയ്യാൻ സാധിക്കു എന്നും,അർഹരായ തൊഴിലാളികൾ ഇവയ്ക്കായി ലേബർ രജിസ്ട്രേഷൻ സെൻറററിൽ രജിസ്റ്റർ ചെയ്താൽ വർക്ക് പെർമിറ്റ് കാർഡ് സ്വാന്തമാക്കാമെന്നും,ഓൺലൈനിലും വർക്ക് പെർമിറ്റ് കാർഡിനുള്ള സംവിധാനം ഉടൻ ഒരുക്കുമെന്നും ബഹ്‌റൈൻ തൊഴിൽ മന്ത്രി ജമീൽ ബിൻ മുഹമ്മദ് അലി ഹുമൈദാൻ, എൽ.എം.ആർ.എ സി.ഇ.ഒ നൂഫ് അബ്ദുൽറഹ്മാൻ ജംഷീർ, ബഹ്റൈൻ ചേംബർ ചെയർമാൻ സമീർ നാസ് എന്നിവർ ഇസ കൾച്ചറൽ സെന്ററിൽ നടന്ന വാർത്താസമ്മേളനത്തിൽ അറിയിച്ചു.പ്രവാസി തൊഴിലാളികളുടെ വ്യക്തമായ വിവരശേഖരണ൦ ലക്ഷ്യമിട്ട് രജിസ്റ്റർ ചെയ്യുന്ന തൊഴിലാളികളുടെ പൂർണ്ണ വിവരങ്ങൾ സൂക്ഷിക്കുമെന്നും ഇത്തരത്തിൽ രജിസ്റ്റർ ചെയ്താൽ തൊഴിലാളികൾക്ക് പ്രത്യേക വർക്ക് പെർമിറ്റ് കാർഡ് അനുവദിക്കുകയും . തൊഴിലാളിയുടെ ഫോട്ടോ, തൊഴിൽ, പേര്, സി.പി.ആർ നമ്പർ എന്നിവ ഇതിൽ രേഖപ്പെടുത്തുന്ന രീതിയിൽ രജിസ്ട്രേഷനുൾപ്പെടെയുള്ള നടപടികളും ഉടൻ ആരംഭിക്കുമെന്നും അധികൃതർ വ്യക്തമാക്കി.