ബഹ്‌റൈനിൽ താമസ നിയമലംഘനം നടത്തിയ അയ്യായിരത്തി മുന്നൂറ് പ്രവാസികളെ നാടുകടത്തിയതായി ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി അറിയിച്ചു. കഴിഞ്ഞ ഒക്‌ടോബർ മുതൽ ഡിസംബർ വരെയുള്ള വരെയുള്ള കാലയളവിൽ താമസ നിയമങ്ങൾ ലംഘിച്ച 5,300 തൊഴിലാളികളെയാണ് നാടുകടത്തിയതെന്ന് ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റിയും , നാഷണാലിറ്റി , പാസ്‌പോർട്ട് ആൻസ് റസിഡൻസ് അഫയേഴ്‌സും അറിയിച്ചു.
ഇക്കാര്യത്തിൽ, ഇതേ കാലയളവിൽ 7,153-ലധികം പരിശോധനാ കാമ്പെയ്‌നുകളും , സന്ദർശനങ്ങളും നടത്തിയതായി എൽഎംആർഎ അറിയിച്ചു, അവയിൽ കണ്ടെത്തിയ 731 ക്രിമിനൽ ലംഘനങ്ങൾ നിയമനടപടികൾക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറി.അവയിൽ തൊഴിലുടമകൾ നടത്തിയ 257 നിയമലംഘനങ്ങളും , ലംഘനങ്ങൾ നടത്തിയ 474 തൊഴിലാളികളും ഉൾപ്പെടുന്നു. കൂടാതെ ഇതോടൊപ്പം 62 നിർബന്ധിത തൊഴിൽ കേസുകൾ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായും എൽഎംആർഎ അറിയിച്ചു. ഈ ലംഘനങ്ങളിൽ നിന്ന് 2 ലക്ഷത്തി അൻപത്തി മൂവായിരം ദിനാർ പിഴ ഈടാക്കുകയും ചെയ്തു.
ആഭ്യന്തര മന്ത്രാലയവുമായും മറ്റ് സർക്കാർ സ്ഥാപനങ്ങളുമായും ഏകോപിപ്പിച്ച് നടത്തിയ പരിശോധനാ സന്ദർശനങ്ങൾ 2021 ലെ ഇതേ കാലയളവുമായി താരതമ്യപ്പെടുത്തുമ്പോൾ 33% വർദ്ധിച്ചു. കഴിഞ്ഞ വർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് സംയുക്ത പരിശോധന കാമ്പെയ്‌നുകൾ 66% വർദ്ധിച്ചതായും 116 സംയുക്ത പരിശോധന കാമ്പെയ്‌നുകളിൽ നടത്തിയതായും അതോറിറ്റി വിശദീകരിച്ചു.ബഹ്റൈൻ തൊഴിൽ വിപണിയെ നിയന്ത്രിക്കുന്നതിലും ഉയർന്ന ഉൽപ്പാദനക്ഷമതയും നീതിയും നിലനിൽക്കുന്ന തൊഴിൽ അന്തരീക്ഷം നിലനിർത്തുന്നതിലും നടപ്പിലാക്കുന്നതിനുള്ള പ്രതിജ്ഞാബദ്ധത അതോറിറ്റി അറിയിച്ചു. ഒത്തൊരുമയോടെ തൊഴിൽ വിപണി നിലനിർത്താൻ സഹകരിച്ച് പ്രവർത്തിക്കുന്ന
നാഷണാലിറ്റി, പാസ്‌പോർട്ട്, റസിഡൻസ് അഫയേഴ്സ്, ജനറൽ ഡയറക്ടറേറ്റ് ഓഫ് ക്രൈം ഡിറ്റക്ഷൻ, ഫോറൻസിക് എവിഡൻസ്, പോലീസ് ഡയറക്ടറേറ്റുകൾ, പബ്ലിക് പ്രോസിക്യൂഷൻ, മറ്റ് സർക്കാർ സ്ഥാപനങ്ങൾ എന്നിവയെ പ്രതിനിധീകരിക്കുന്ന ബഹ്റൈൻ ആഭ്യന്തര മന്ത്രാലയത്തെ എൽഎംആർഎ അഭിനന്ദിച്ചു.
എല്ലാത്തരം മനുഷ്യക്കടത്തും നിർബന്ധിത ജോലിയും തടയുന്നതുൾപ്പെടെയുള്ള നിയമവിരുദ്ധമായ നടപടികളെ നേരിടുന്നതിലൂടെ, അന്താരാഷ്ട്ര തൊഴിൽ മാനദണ്ഡങ്ങൾക്ക് അനുസൃതമായ ന്യായവും സുരക്ഷിതവുമായ തൊഴിൽ അന്തരീക്ഷം സംരക്ഷിക്കണമെന്ന് എൽ.എം. ആർ.എ അറിയിച്ചു.സമൂഹത്തെ സംരക്ഷിക്കുന്നതിനായി തൊഴിൽ വിപണിയിലെ നിയമവിരുദ്ധ പ്രവർത്തനങ്ങളും , ക്രമരഹിതമായ തൊഴിലും പരിഹരിക്കുന്നതിനുള്ള സർക്കാരിന്റെ ശ്രമങ്ങളെ പിന്തുണയ്ക്കാൻ എൽ.എം. ആർ.എ സമൂഹത്തിലെ എല്ലാ അംഗങ്ങളോടും അഭ്യർത്ഥിച്ചു .