ബഹ്റൈനിൽ ന്യായവും സ്ഥിരതയുള്ളതുമായ തൊഴിൽ വിപണി സംരക്ഷിക്കുന്നതിനായി ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റിയും, ആഭ്യന്തരമന്ത്രാലയവും പരിശോധന ശക്തമാക്കുന്നു. ഇതിന്റെ ഭാഗമായി ബഹ്‌റൈനിലെ വിവിധ സ്ഥലങ്ങളിൽ എൽ.എം ആർ.എ പരിശോധന നടത്തി.രാജ്യത്ത് നിലനിൽക്കുന്ന താമസ ,തൊഴിൽ നിയമങ്ങളുമായി ബന്ധപ്പെട്ട നിരവധി ലംഘനങ്ങൾ പരിശോധനയിൽ കണ്ടെത്തുകയും അവ നിയമനടപടികൾക്കായി ബന്ധപ്പെട്ട അധികൃതർക്ക് കൈമാറുകയും ചെയ്തു.എൽ.എം ആർ.എ മൂന്ന് സംയുക്ത പരിശോധന കാമ്പെയ്‌നുകൾ ആണ് നടത്തിയത്, ആദ്യത്തേത് നോർത്തേൺ ഗവർണറേറ്റിൽ നാഷണാലിറ്റി , പാസ്‌പോർട്ട്, റെസിഡൻസ് അഫയേഴ്‌സ് , ഗവർണറേറ്റിലെ ബന്ധപ്പെട്ട പോലീസ് ഡയറക്ടറേറ്റ് എന്നിവയുമായി ഏകോപിപ്പിച്ച് നോർത്തേൺ ഗവർണറേറ്റിലും ,സെന്റൻസ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും , ജനറൽ ഡയറക്ടറേറ്റ് ഓഫ് ക്രൈം ഡിറ്റക്ഷൻ ആൻഡ് ഫോറൻസിക് എവിഡൻസുമായി ഏകോപിപ്പിച്ച് മുഹറഖിലും,എൽ. എം. ആർ എ എൻഫോഴ്‌സ്‌മെന്റ് വിഭാഗത്തിന്റെ നേതൃത്വത്തിൽ ക്യാപിറ്റൽ ഗവർണറേറ്റിലുമാണ് പരിശോധനകൾ നടത്തിയത്.www.lmra.bh എന്ന അതോറിറ്റിയുടെ വെബ്‌സൈറ്റിലെ ഇലക്‌ട്രോണിക് ഫോം വഴിയോ അതോറിറ്റിയുടെ കോൾ സെന്ററിൽ17506055 എന്ന നമ്പറിൽ വിളിച്ചോ നിയമവിരുദ്ധ തൊഴിൽ സമ്പ്രദായങ്ങൾ പരിഹരിക്കുന്നതിനുള്ള സർക്കാർ ഏജൻസികളുടെ ശ്രമങ്ങളെ പിന്തുണയ്ക്കാൻ ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി സൊസൈറ്റിയിലെ എല്ലാ അംഗങ്ങളോടും ആഹ്വാനം ചെയ്തു.