നാച്ചോ – ബഹ്‌റൈൻ പ്രഥമ കർഷകശ്രീ പുരസ്കാരം വർഗീസ് തരിയന്.

  • Home-FINAL
  • Business & Strategy
  • നാച്ചോ – ബഹ്‌റൈൻ പ്രഥമ കർഷകശ്രീ പുരസ്കാരം വർഗീസ് തരിയന്.

നാച്ചോ – ബഹ്‌റൈൻ പ്രഥമ കർഷകശ്രീ പുരസ്കാരം വർഗീസ് തരിയന്.


ബഹ്‌റൈനിൽ ഭക്ഷ്യ ഉൽപ്പന്ന രംഗത്ത് തനത് മുദ്ര പതിപ്പിച്ച നാച്ചോ ഫുഡ്‌ പ്രോഡക്ടസ് പ്രവാസലോകത്ത് ആദ്യമായി അവതരിപ്പിച്ച കർഷകശ്രീ അവാർഡ് നിശ സെപ്തംബറിന് 24 നാണ് സംഘടിപ്പിച്ചത്.

നാച്ചോ പ്രഥമ കർഷകശ്രീ /യായി വർഗീസ് തരിയനെ തെരഞ്ഞെടുത്തു, ശ്രീമതി ജെസ്മി ഹസീത്, ശ്രീമതി അബിത സഗീർ എന്നിവർ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്തമാക്കി.

ഐ.സി.ആർ.എഫ് ചെയർമാൻ ഡോ.ബാബു രാമചന്ദ്രൻ അവാർഡുകൾ സമ്മാനിച്ച് സംസാരിച്ചു. മത്സരത്തിന്റെ ചീഫ് ജഡ്ജ് ശ്രീ മാർട്ടിൻ വഡുഘേ വിധിനിർണയം അവലോകനം ചെയ്തു. മത്സരാർത്ഥികളുടെ കൃഷിയോടുള്ള അർപ്പണ മനോഭാവത്തെ അദ്ദേഹം അഭിനന്ദിച്ചു.

നാച്ചോ മാനേജിങ് ഡയറക്ടർ ശ്രീ സന്തോഷ്‌ ടി.വി അദ്ധ്യക്ഷത വഹിച്ചുസംസാരിച്ചു, ഗുണമെന്മയുള്ള ആഹാരസാധനങ്ങൾ പൊതുജനങ്ങൾക്കെത്തിക്കുകയെന്നത് നച്ചോയുടെ കർത്തവ്യമാണെന്ന് അദ്ദേഹം പറഞ്ഞു.

ബഹ്‌റൈനിലെ സാംസ്കാരിക രംഗത്തെ നിരവധിപേർ സന്നിഹിതരാവുകയും നാച്ചോയുടെ വ്യത്യസ്തമായ ഈ സംരംഭത്തെ അഭിനന്ദിക്കുകയുമുണ്ടായി.

കൃഷിയോടും കർഷകരോടും നാച്ചോ കാണിക്കുന്ന ആദരവിനെ Dr. ബാബു രാമചന്ദ്രൻ പ്രത്യേകം പരാമർശിച്ചു.

ശ്രീ ബെന്നി വർഗീസ് ആയിരുന്നു പ്രോഗ്രാമിന്റെ മാസ്റ്റർ ഓഫ് സെറിമണി.

കർഷകശ്രീ അവാർഡ് ടെക്നിക്കൽ ടീം അംഗങ്ങളായ ശ്രീ നെൽസൺ വർഗീസ് സ്വാഗതവും ശ്രീ പി ടി ജോസഫ് നന്ദിയും പറഞ്ഞു.

Leave A Comment