ബഹ്റൈൻ വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിൻ റാഷിദ് അൽ സയാനി നയതന്ത്ര ഫോറം 2023 ഉദ്ഘാടനം ചെയ്തു. ഉദ്ഘാടന സെഷനിൽ മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥർ, വിവിധ രാജ്യങ്ങളിലെ നയതന്ത്ര, കോൺസുലാർ മിഷനുകളുടെ തലവൻമാർ, വകുപ്പ് മേധാവികൾ, ഡയറക്ടർമാർ എന്നിവർ പങ്കെടുത്തു.
നയതന്ത്ര പരിശീലനത്തിനുള്ള നൂതനവും ക്രിയാത്മകവുമായ സമീപനം ചർച്ച ചെയ്യുന്നതിലും മികച്ച രീതികൾ, ലക്ഷ്യങ്ങൾ, പ്രതിബന്ധങ്ങൾ, വെല്ലുവിളികൾ എന്നിവയും പരിപാടിയിൽ അവലോകനം ചെയ്തു.എല്ലാ വര്‍ഷവും ജനുവരി 14ന് നയതന്ത്ര ദിനമായി ബഹ്റൈനില്‍ ആചരിക്കുന്നതിന്റെ പശ്ചാത്തലത്തിലായിരുന്നു ഫോറം സംഘടിപ്പിച്ചത്.വിവിധ രാജ്യങ്ങളുമായി സൗഹൃദപരമായ നയതന്ത്രബന്ധം കാത്തുസൂക്ഷിക്കാന്‍, ബഹ്റൈൻ രാജാവ് ഹിസ് മജസ്റ്റി ഹമദ് ബിന്‍ ഈസ ആല് ഖലീഫയുടെ ഭരണകാലത്ത് ബഹ്റൈന്‍ സാധിക്കുന്നു എന്നും അൽ സയാനി അറിയിച്ചു.