ബഹ്‌റൈനിൽ “എൻബിആർ ഡിജിറ്റൽ സ്റ്റാമ്പ്” മൊബൈൽ ആപ്ലിക്കേഷൻ പുറത്തിറക്കി.

  • Home-FINAL
  • Business & Strategy
  • ബഹ്‌റൈനിൽ “എൻബിആർ ഡിജിറ്റൽ സ്റ്റാമ്പ്” മൊബൈൽ ആപ്ലിക്കേഷൻ പുറത്തിറക്കി.

ബഹ്‌റൈനിൽ “എൻബിആർ ഡിജിറ്റൽ സ്റ്റാമ്പ്” മൊബൈൽ ആപ്ലിക്കേഷൻ പുറത്തിറക്കി.


ബഹ്റൈൻ നാഷണൽ ബ്യൂറോ ഫോർ റവന്യൂ സ്മാർട്ട്ഫോണുകൾക്കായി “എൻബിആർ ഡിജിറ്റൽ സ്റ്റാമ്പ്” മൊബൈൽ ആപ്ലിക്കേഷൻ പുറത്തിറക്കി.സിഗരറ്റ് ഉൽപന്നങ്ങളിലെ ഡിജിറ്റൽ സ്റ്റാമ്പ് പദ്ധതിയുടെ എല്ലാ ഘട്ടങ്ങളും പൂർത്തീകരിക്കുന്നതിന്റെ ഭാഗമായി ആണ് ഇത്.
പുകയില ഉൽപ്പന്നങ്ങളിലെ ഡിജിറ്റൽ സ്റ്റാമ്പ് QR കോഡ് സ്കാൻ ചെയ്യുന്നത് വഴി ഉൽപ്പന്നം ആധികാരികമാണെന്നും പ്രദർശിപ്പിച്ചിരിക്കുന്ന വിവരങ്ങൾ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്നും ഉറപ്പാക്കാൻ ഇത് വഴി ഉപയോക്താക്കൾക്ക് സാധിക്കും.ഡിജിറ്റൽ സ്റ്റാമ്പിലെ സുരക്ഷാ ഫീച്ചറുകളും കോഡുകളും വഴി എക്സൈസ് സാധനങ്ങളുടെ നിർമ്മാണ ഘട്ടം മുതൽ ഉപഭോഗം വരെ ട്രാക്ക് ചെയ്യുക എന്നതാണ് ഡിജിറ്റൽ സ്റ്റാമ്പ്സ് സ്കീം ലക്ഷ്യമിടുന്നത്.ഉൽപ്പന്ന വിവരങ്ങൾ പൊരുത്തപ്പെടുന്നില്ലെങ്കിലോ ഉൽപ്പന്നത്തിൽ ഡിജിറ്റൽ സ്റ്റാമ്പ് സ്ഥാപിച്ചിട്ടില്ലെങ്കിലോ, ആപ്ലിക്കേഷനിലൂടെ ഉപയോക്താക്കൾക്ക് എൻബിആറിന് പരാതി നൽകാവുന്നതാണ് .
ചരക്കുകളുടെ കള്ളക്കടത്തിനെയും നിയമവിരുദ്ധ വ്യാപാരത്തെയും ചെറുക്കാനും വ്യാജമോ നിയമവിരുദ്ധമോ ആയ ഉൽപ്പന്നങ്ങളുടെ പ്രചാരത്തിൽ നിന്ന് പരിരക്ഷിക്കുന്നതിനും ഈ പ്രക്രിയ സഹായകമാകുമെന്നും എൻ.ബി ആർ അറിയിച്ചു.
മൊബൈൽ ആപ്ലിക്കേഷൻ നിലവിൽ “ആപ്പിൾ സ്റ്റോർ”, “ഗൂഗിൾ പ്ലേ സ്റ്റോർ”, കൂടുതൽ വിശദാംശങ്ങൾ നൽകിയിട്ടുള്ള എൻബിആറിന്റെ വെബ്‌സൈറ്റ് (www.nbr.gov.bh) എന്നിവയിലൂടെ ഡൗൺലോഡ് ചെയ്യാൻ സാധിക്കുന്നതാണ്

Leave A Comment