ഇടപ്പാളയം ആഗോളപ്രവാസി കൂട്ടായ്മ ബഹ്‌റൈൻ ചാപ്റ്റർ എല്ലാവർഷവും നടത്തിവരുന്ന കുട്ടികൾക്കായുള്ള ചിത്രരചനാ മത്സരം ഈ വര്ഷം ബഹ്‌റൈൻ ദേശിയ ദിനത്തിന്റെ ഭാഗമായി ഡിസംബർ 16 വെള്ളിയാഴ്ച്ച ഇന്ത്യൻ സ്കൂൾ റിഫ ക്യാമ്പസിൽ വച്ചു നടക്കുന്നതായിരിക്കും . ആയിരത്തോളം കുട്ടികൾ പങ്കെടുക്കുന്ന മത്സരത്തെ കൂടാതെ വിവിധതരം സ്റ്റേജ് പ്രോഗാമുകളും ഉണ്ടായിരിക്കുന്നതാണ് . ഉച്ചക്ക് 12 നു രജിസ്‌ട്രേഷൻ ആരംഭിക്കുന്നതാണ് . 2മണി മുതൽ 3 .30 വരെ ആയിരിക്കും ചിത്രരചനാ മത്സരങ്ങൾ നടക്കുന്നത് . അന്നേ ദിവസം 6 മണിക്ക് നടക്കുന്ന ചടങ്ങിൽ വിജയികൾക്കുള്ള സമ്മാനവിതരണം നടക്കുന്നതായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് : +973 34539650