ഓപ്പറേഷന്‍ ആഗ് ; ഗുണ്ടാ വേട്ടയുമായി കേരള പൊലീസ്

  • Home-FINAL
  • Business & Strategy
  • ഓപ്പറേഷന്‍ ആഗ് ; ഗുണ്ടാ വേട്ടയുമായി കേരള പൊലീസ്

ഓപ്പറേഷന്‍ ആഗ് ; ഗുണ്ടാ വേട്ടയുമായി കേരള പൊലീസ്


ഓപ്പറേഷന്‍ ആഗ് എന്ന പേരില്‍ ഗുണ്ടാ പ്രവർത്തനങ്ങൾക്കെതിരെ സംസ്ഥാന വ്യാപകമായി പൊലീസിന്റെ നടപടി . ബാങ്ക് അക്കൗണ്ടുകളും സൈബര്‍ രേഖകളും ഉള്‍പ്പെടെ പരിശോധിച്ച്‌ പോലീസ്. തിരുവനന്തപുരത്ത് 287 ഗുണ്ടകളും പാലക്കാട് 137 ഗുണ്ടകളും അറസ്റ്റിലായി. കോഴിക്കോട് നഗരത്തില്‍ 85 പേരാണ് പിടിയിലായത്.ഗുണ്ടകള്‍ക്കും ക്രിമിനലുകള്‍ക്കുമെതിരെയുള്ള സംസ്ഥാന വ്യാപക നടപടി കടുപ്പിച്ചിരിക്കുകയാണ് പൊലീസ്.തിരുവനന്തപുരം റൂറല്‍ ഡിവിഷനില്‍ 184 പേരെയും സിറ്റിയില്‍ 113 പേരെയുമാണ് അറസ്റ്റ് ചെയ്തത്. കൊച്ചിയും 49പേര്‍ പിടിയിലായിട്ടുണ്ട്.മലപ്പുറത്ത് 53 പേരെ കരുതല്‍ തടങ്കലിലാക്കി. കോഴിക്കോട് നഗരപരിധിയില്‍ അറസ്റ്റിലായവരില്‍ 18 പേര്‍ സ്ഥിരം കുറ്റവാളികളാണ്. ഗുണ്ട-പൊലീസ് ബന്ധം ഉള്‍പ്പടെ പുറത്തുവന്നതിനു പിന്നാലെയാണ് ഓപ്പറേഷന്‍ ആഗ് എന്ന പേരില്‍ പൊലീസ് നടപടി ആരംഭിച്ചത്. ക്രിമിനല്‍ കേസുകളില്‍ പ്രതിയായവരെയും,സ്റ്റേഷന്‍ വാണ്ടഡ് ലിസ്റ്റില്‍ പേരുള്ളവരെയും അടിയന്തിരമായി അറസ്റ്റ് ചെയ്യാനാണ് സംസ്ഥാന പൊലീസ് മേധാവിയുടെ നിര്‍ദ്ദേശം.

Leave A Comment