ശബരിമല അന്താരാഷ്ട്ര വിമാനത്താവള പദ്ധതി: നടപടികളുമായി മുന്നോട്ട് ; മുഖ്യമന്ത്രി

  • Home-FINAL
  • Business & Strategy
  • ശബരിമല അന്താരാഷ്ട്ര വിമാനത്താവള പദ്ധതി: നടപടികളുമായി മുന്നോട്ട് ; മുഖ്യമന്ത്രി

ശബരിമല അന്താരാഷ്ട്ര വിമാനത്താവള പദ്ധതി: നടപടികളുമായി മുന്നോട്ട് ; മുഖ്യമന്ത്രി


തിരുവനന്തപുരം : ശബരിമല അന്താരാഷ്ട്ര വിമാനത്താവള പദ്ധതിയുടെ സാങ്കേതിക സാമ്ബത്തിക സാധ്യതാ പഠനം പൂര്‍ത്തീകരിച്ച്‌ പുതുക്കിയ റിപ്പോര്‍ട്ട് കേന്ദ്രവ്യോമയാന മന്ത്രാലയത്തിന് ഈവര്‍ഷം ജൂണ്‍ 30ന് സമര്‍പ്പിച്ചു.റിപ്പോര്‍ട്ടിന്മേല്‍ വ്യോമയാന മന്ത്രാലയവും, ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍, എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ എന്നീ ഏജന്‍സികളും നടത്തിയ നിരീക്ഷണത്തിന് ഒക്ടോബര്‍ 10ന് സര്‍ക്കാര്‍ മറുപടി നല്‍കിയിരുന്നു. പദ്ധതി പ്രദേശമായ കോട്ടയം ജില്ലയിലെ ചെറുവള്ളി എസ്റ്റേറ്റിലും അനുബന്ധ പ്രദേശത്തുമായുള്ള ഭൂമിയിലാണ് വിമാനത്താവളം വിഭാവനം ചെയ്തിട്ടുള്ളത്.3500 മീറ്റര്‍ നീളമുള്ള റണ്‍വേ സാധ്യമാകുന്ന തരത്തിലുള്ള വിമാനത്താവള മാസ്റ്റര്‍പ്ലാനാണ്തയാറാക്കിയിട്ടുള്ളത്. വിമാനത്താവളത്തിന് “സൈറ്റ് ക്ലീയറന്‍സ്” നല്‍കുന്നതിനുള്ള സ്റ്റീറിങ് കമ്മിറ്റിയുടെ യോഗം കേന്ദ്ര വായമാന സെക്രട്ടറിയുടെ അധ്യക്ഷതയില്‍ നവംബര്‍ 22ന് ഡല്‍ഹിയില്‍ കൂടിയിരുന്നു.അടൂരിന് സമീപമായിട്ടും എയർപോർട്ട് വേണം എന്നുള്ള ആവിശ്യത്തിലാണ് പ്രേദേശവാസികൾ.

യോഗത്തിന്റെ അടിസ്ഥാനത്തില്‍ വിമാനത്താവള പദ്ധതിയ്ക്ക് കേന്ദ്രാനുമതി വൈകാതെ ലഭിക്കുമെന്നാണ്. കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചശേഷം പദ്ധതിക്കുവേണ്ടിയുള്ള സ്ഥലമേറ്റെടുക്കല്‍ ഉള്‍പ്പെടെയുള്ള നടപടികളിലേക്ക് കടക്കാന്‍ സാധിക്കുമെന്നും ഡോ.എന്‍. ജയരാജ്, സെബാസ്റ്റ്യന്‍ കളത്തുങ്കല്‍, ജോബ് മൈക്കിള്‍, പ്രമോദ് നാരായണന്‍ എന്നിവകര്‍ക്ക് മുഖ്യമന്ത്രി മറുപടി നല്‍കി.

Leave A Comment