ബഹ്റൈനിൽ മഴ തുടരുമെന്നും തണുപ്പ് വർദ്ധിക്കുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ജനങ്ങളോട് സുരക്ഷിതരായിരിക്കണം എന്നും മുന്നറിയിപ്പ്

  • Home-FINAL
  • Business & Strategy
  • ബഹ്റൈനിൽ മഴ തുടരുമെന്നും തണുപ്പ് വർദ്ധിക്കുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ജനങ്ങളോട് സുരക്ഷിതരായിരിക്കണം എന്നും മുന്നറിയിപ്പ്

ബഹ്റൈനിൽ മഴ തുടരുമെന്നും തണുപ്പ് വർദ്ധിക്കുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ജനങ്ങളോട് സുരക്ഷിതരായിരിക്കണം എന്നും മുന്നറിയിപ്പ്


ബഹ്‌റൈനിൽ തുടർച്ചയായി പെയ്യുന്ന മഴയെ തുടർന്ന് ജനങ്ങളും വാഹനമോടിക്കുന്നവരും ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്. ഇന്നലെ രാവിലെ ഷോർട്ട് സർക്യൂട്ടിനെ തുടർന്ന് പുറത്തെ ഇലക്ട്രിക് ട്രാൻസ്ഫോർമർ ബോക്സിൽ തീ പടർന്നതിനെ തുടർന്ന് സിവിൽ ഡിഫൻസ് ഒരു സ്ത്രീയെ രക്ഷപ്പെടുത്തിയിരുന്നു.ഇന്നലെ പുലർച്ചെ ബഹ്‌റൈനിലെ വിവിധ സ്ഥലങ്ങളിൽ ശക്തമായ കാറ്റിനൊപ്പം ഇടിമിന്നലോടുകൂടിയ മഴ പെയ്തിരുന്നു. ഇത് സംബന്ധിച്ച് ഗതാഗത, ടെലികമ്മ്യൂണിക്കേഷൻ മന്ത്രാലയം മുന്നറിയിപ്പ് നൽകിയിരുന്നു. മഴക്കെടുതിയുമായി ബന്ധപ്പെട്ട അപകടങ്ങളെ നേരിടാൻ ബഹ്റൈനിലെ അടിയന്തര സേവനങ്ങൾ പൂർണ സജ്ജമാണ്.മഴ പെയ്യുന്നതിനാൽ ജാഗ്രത പാലിക്കാനും നനഞ്ഞ ഇലക്ട്രിക്കൽ ഉപകരണങ്ങളും വീട്ടുപകരണങ്ങളും ഉപയോഗിക്കുന്നത് ഒഴിവാക്കുന്നതുൾപ്പെടെയുള്ള നിർദ്ദേശങ്ങൾ പാലിക്കാനും ജനങ്ങളോട് സിവിൽ ഡിഫൻസ് നിർദ്ദേശിച്ചിട്ടുണ്ട്. അടിയന്തര സാഹചര്യങ്ങൾക്ക് 999 എന്ന നമ്പറിൽ വിളിക്കണം എന്നും ജനങ്ങൾ സുരക്ഷിതമായിരിക്കുണം എന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

ഈ ആഴ്ചയിലും കൂടുതൽ മഴ ചെയ്യുമെന്ന മുന്നറിയിപ്പുള്ളതിനാൽ, ഡ്രൈവർമാർ ജാഗ്രത പാലിക്കാനും , വാഹനങ്ങൾക്കിടയിൽ സുരക്ഷിതമായ അകലം പാലിക്കാനും നിർദ്ദേശിച്ചിട്ടുണ്ട്. ഇന്ന് താപനില 11 ഡിഗ്രി സെൽഷ്യസിൽ കുറയുമെന്നും, ശക്തമായ കാറ്റിനു സാധ്യത ഉണ്ടെന്നും, ജനങ്ങളോട് സുരക്ഷിതരായിക്കണം എന്നും മുന്നറിയിപ്പിൽ പറയുന്നു.

Leave A Comment