ബഹ്റൈനില്‍ വാഹനാപകടത്തില്‍ പരിക്കേറ്റ കൊല്ലം സ്വദേശി നിര്യാതനായി

  • Home-FINAL
  • Business & Strategy
  • ബഹ്റൈനില്‍ വാഹനാപകടത്തില്‍ പരിക്കേറ്റ കൊല്ലം സ്വദേശി നിര്യാതനായി

ബഹ്റൈനില്‍ വാഹനാപകടത്തില്‍ പരിക്കേറ്റ കൊല്ലം സ്വദേശി നിര്യാതനായി


മനാമ: ബഹ്റൈനില്‍ വാഹനാപകടത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന കൊല്ലം സ്വദേശി നിര്യാതനായി. കരുനാഗപള്ളി ശ്രീമന്ദിരത്തില്‍ രാജന്‍ ഗോപാലന്‍ (69) ആണ് മരിച്ചത്.മുഹറഖ് പെട്രോള്‍ പമ്ബിന് സമീപമുണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റ ഇദ്ദേഹം കിങ് ഹമദ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.സ്വകാര്യ കമ്ബനിയില്‍ ജീവനക്കാരനായിരുന്നു ഇദ്ദേഹം. മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകുന്നതിനുള്ള നടപടികള്‍ പൂർത്തിയായി വരുന്നു.ഭാര്യ: പ്രസന്നരാജ്. മക്കള്‍: ശ്രുതിരാജ്, ശ്രീജരാജ്.

Leave A Comment