ലോക സിനിമ ചരിത്രത്തിൽ വീണ്ടും കയ്യൊപ്പ് പതിപ്പിച്ച് ഇന്ത്യ. ആർ ആർ ആറിന് ഗോൾഡൻ ഗ്ലോബ് പുരസ്കാരം

  • Home-FINAL
  • Business & Strategy
  • ലോക സിനിമ ചരിത്രത്തിൽ വീണ്ടും കയ്യൊപ്പ് പതിപ്പിച്ച് ഇന്ത്യ. ആർ ആർ ആറിന് ഗോൾഡൻ ഗ്ലോബ് പുരസ്കാരം

ലോക സിനിമ ചരിത്രത്തിൽ വീണ്ടും കയ്യൊപ്പ് പതിപ്പിച്ച് ഇന്ത്യ. ആർ ആർ ആറിന് ഗോൾഡൻ ഗ്ലോബ് പുരസ്കാരം


ലോക സിനിമ ചരിത്രത്തിൽ വീണ്ടും കയ്യൊപ്പ് പതിപ്പിച്ച് ഇന്ത്യ.എ ആര്‍ റഹ്മാന് ശേഷം ഗോള്‍ഡന്‍ ഗ്ലോബ് വീണ്ടും ഇന്ത്യയിലെത്തിച്ച്‌ ആര്‍ആര്‍ആര്‍. ഗോള്‍ഡന്‍ ഗ്ലോബ് ഒറിജിനല്‍ സോങ് വിഭാഗത്തിലാണ് പുരസ്കാരം ലഭിച്ചിരിക്കുന്നത്.രാജമൗലി ചിത്രത്തില്‍ എം എം കീരവാണിയും മകന്‍ കാലഭൈരവയും ചേര്‍ന്ന് സംഗീതം നിര്‍വഹിച്ച നാട്ടു നാട്ടു എന്ന പാട്ടിനാണ് പുരസ്കാരം. കടുത്ത മത്സരത്തിനൊടുവിലാണ് ദക്ഷിണേന്ത്യന്‍ ചിത്രമായ ആര്‍ആര്‍ആര്‍ പുരസ്കാരത്തിന് തെരഞ്ഞെടുക്കപ്പെട്ടത്. റിഹാന, ലേഡിഗാഗ , ടെയ്ലര്‍ സ്വിഫ്റ്റ് എന്നിവര്‍ക്കൊപ്പമാണ് കീരവാണിയുടെ ഹിറ്റ് ഗാനവും മത്സരിച്ചത്. എആര്‍ റഹ്മാന്‍ പുരസ്കാരം നേടി 14 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഗോള്‍ഡന്‍ ഗ്ലോബ് ഇന്ത്യയിലെത്തുന്നതെന്നതും ഇരട്ടിമധുരമാകുന്നു. എആര്‍ റഹ്മാന് ശേഷം ഗോള്‍ഡണ്‍ ഗ്ലോബ് വീണ്ടും രാജ്യത്തെത്തു൦മ്പോൾ ഇന്ത്യന്‍ സിനിമാ സംഗീതവും ആദരിക്കപ്പെടുന്നു.വളരെ സവിശേഷമായ നേട്ടമാണ് ആർആർആർ ടീം കൈവരിച്ചതെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.

പ്രേം രക്ഷിത്, കാലഭൈരവ, ചന്ദ്രബോസ്,രാജമൗലി തുടങ്ങി അണിയറ പ്രവർത്തകരുടെ പേര് പരാമർശിച്ചാണ് അദ്ദേഹം ആശംസ അറിയിച്ചത്.

Leave A Comment