സജിചെറിയന്റെ മടങ്ങിവരവ് സ്ഥിരീകരിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. സജി ചെറിയാനെ മന്ത്രിസഭയിലെടുക്കാന്‍ സംസ്ഥാന സെക്രട്ടേറിയറ്റില്‍ തീരുമാനമെടുത്തെന്ന് അദ്ദേഹം പറഞ്ഞു. സത്യപ്രതിജ്ഞ തീയതി ഉടൻ തീരുമാനിക്കും.നിയമപരമായ പ്രശ്‌നം അവസാനിച്ചു. സത്യപ്രതിജ്ഞാ തീയതി മുഖ്യമന്ത്രിയും ഗവര്‍ണറും കൂടി തീരുമാനിക്കുമെന്നും എം.വി.ഗോവിന്ദന്‍ കണ്ണൂരില്‍ പറഞ്ഞു അതേസമയം, മന്ത്രിസഭയിലേക്കുള്ള മടങ്ങിവരവ് സംബന്ധിച്ച് തനിക്ക് അറിയിപ്പൊന്നും ലഭിച്ചില്ലെന്ന് സജി ചെറിയാന്‍ പറഞ്ഞു. സജി ചെറിയാന്‍ പുതുവര്‍ഷത്തില്‍ മന്ത്രിസഭയിലേക്ക് മടങ്ങിയെത്തും. ഇന്നലെ ചേര്‍ന്ന സംസ്ഥാന സെക്രട്ടേറിയറ്റ് സജി ചെറിയാനെ വീണ്ടും മന്ത്രിയാക്കാന്‍ ഏകകണ്ഠമായി തീരുമാനിച്ചു. സത്യപ്രതിജ്ഞാ തീയതി മുഖ്യമന്ത്രി തീരുമാനിക്കും. വിവാദമായ മല്ലപ്പള്ളി പ്രസംഗത്തിൻ്റെ പേരിലാണ് സാം സ്ക്കാരിക വകുപ്പ് മന്ത്രിയായിരുന്ന സജി ചെറിയാന്‍ കഴിഞ്ഞ ജൂലൈ മാസം മന്ത്രിസ്ഥാനം രാജിവെച്ചത്. ഈ വര്‍ഷം ജൂലൈ മൂന്നിന് പത്തനംതിട്ട മല്ലപ്പള്ളിയിലെ സിപിഐഎം പരിപാടിയിൽ വച്ചാണ് സജി ചെറിയാന്‍റെ രാജിയിലേക്ക് നയിച്ച വിവാദ പരാമർശമുണ്ടായത്.