മനാമ: സമസ്ത ബഹ്‌റൈൻ മുഹറഖ് ഏരിയ വാർഷിക ജനറൽ ബോഡി മുഹറഖ് സമസ്ത ഓഫീസിൽ ചേർന്നു.ഏരിയ പ്രസിഡന്റ് എം കെ ബഷീർ മൗലവിയുടെ അധ്യക്ഷതയിൽ ആരംഭിച്ച പരിപാടി സമസ്ത ബഹ്‌റൈൻ കേന്ദ്ര വൈസ് പ്രസിഡന്റ് സയ്യിദ് യാസർ ജിഫ്രിതങ്ങൾ ഉദ്ഘാടനം ചെയ്തു. തുടർന്ന് ഏരിയ സെക്രട്ടറി നിസാമുദ്ധീൻ മാരായമംഗലം വാർഷിക റിപ്പോർട്ടും, ട്രഷറർ നസീം പൂനൂർ വരവ് ചിലവ് കണക്കുകളും അവതരിപ്പിച്ചു. റിട്ടേണിങ് ഓഫീസർ ഷാഫി വേളത്തിന്റെ നേതൃത്വത്തിൽ തിരഞ്ഞെടുപ്പ് നടന്നു. കരീം കുളമുള്ളതിൽ അനുവാദകനും ഹാരിസ് ഹൈമ കാസർകോട് അവതാരകനും ആയ ഏക പാനലിലൂടെ സമസ്ത മുഹറഖ് ഏരിയ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.പ്രസിഡന്റ്: ബഷീർ മൗലവി വെള്ളാളൂർ, ജനറൽ സെക്രട്ടറി: നിസാമുദ്ധീൻ മാരായമംഗലം, ട്രഷറർ: നസീം പൂനൂർ, ഓർഗനൈസിംഗ് സെക്രട്ടറി:ശുഹൈബ് പൂക്കാത്ത്,വൈസ് പ്രസിഡന്റ്മാർ:
ഉമ്മർ മൗലവി വയനാട്, ഷറഫുദ്ധീൻ മാരായമംഗലം, മുസ്തഫ കരുവാണ്ടി, അഷ്‌റഫ് തിരുനാവായ, ജോയിന്റ് സെക്രട്ടറിമാർ: ഹാരിസ് കിണാശേരി, സലാം പുത്തലത്ത്, ജുനൈദ് കരുവാരകുണ്ട്, സൈദ് ചുണ്ടം പറ്റ, എന്നിവരെ തിരഞ്ഞെടുത്തു.പുതിയ കമ്മിറ്റിക്ക് ആശംസകൾ നേർന്നു കൊണ്ട് അഷ്‌റഫ് കാട്ടിൽ പീടിക, എൻ. കെ. അബ്ദുൽ കരീം മാസ്റ്റർ, കരീം കുളമുള്ളതിൽ, റിയോ അബ്ദുൽ കരീം, റഷീദ് കീഴൽ എന്നിവർ സംസാരിച്ചു.