കോഴിക്കോട് :കലയെ കാരുണ്യത്തിനുള്ള ഉപാധിയാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 61-മത് സ്കൂള്‍ കലോത്സവം കോഴിക്കോട് ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.ജാതിക്കും മതത്തിനും അതീതമാണ് കല. വാണിജ്യവത്കരണം കലയുടെ പല മൂല്യങ്ങളും ഇല്ലാതാക്കി. കുട്ടികള്‍ മുതിര്‍ന്നവര്‍ക്ക് മാതൃകയാകണം. കലയുടെ പുരോഗമനോന്മുഖമായ ലോകം കെട്ടിപടുക്കണം. സ്നേഹം കൊണ്ട് എല്ലാവരേയും ഒരുമിപ്പിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.വെെവിധ്യങ്ങളുടെ പരിച്ഛേദമാണ് കലോത്സവം.അന്യം നിന്നുപോകുന്ന കലകളെ സംരക്ഷിക്കുന്നതിനും കലോത്സവം വേദിയാകുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
അഞ്ചുനാള്‍ നീളുന്ന കലോത്സവത്തിനാണ് ഇന്ന് തുടക്കം കുറിച്ചത്. മുഖ്യവേദിയായാ അതിരാണിപാടത്ത് (വിക്രം മെെതാനം)രാവിലെ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ ജീവന്‍ബാബു പതാക ഉയര്‍ത്തി. 50 മിനിറ്റ് നീണ്ട ദൃശ്യവിസ്മയത്തിനും സ്വാഗതഗാനത്തിനും ശേഷം ഉദ്ഘാടനചടങ്ങുകള്‍ ആരംഭിച്ചു. നടി ആശ ശരത് വിശിഷ്ടാതിഥിയായി.കലയുടെ ദേശമായ കോഴിക്കോട്ടെ 24 വേദികളിലായി 239 ഇന മത്സരങ്ങളാണ് നടക്കുന്നത്. അപ്പീലുമായി എത്തുന്നവരെ കൂടാതെ 9352 മത്സരാര്‍ഥികളുണ്ട്. ഏഴിന് വൈകിട്ട് സമാപനസമ്മേളനം പ്രതിപക്ഷനേതാവ് വി ഡി സതീശന്‍ ഉദ്ഘാടനം ചെയ്യും. ഗായിക കെ എസ് ചിത്ര മുഖ്യാതിഥിയാകും