റിയാദ്: ലോകകപ്പില്‍ അര്‍ജന്റീനക്കെതിരേ സൗദി അറേബ്യ ഐതിഹാസിക വിജയം നേടിയ സാഹചര്യത്തില്‍ സൗദി ടീമിന് പ്രമുഖ സൗദി വ്യവസായി അബ്ദുല്ല അല്‍ഉഥൈം ഒരു കോടി റിയാല്‍ സമ്മാനം പ്രഖ്യപിച്ചു.വിജയത്തില്‍ ആഹ്ലാദം പ്രകടിപ്പിക്കുന്നതിന് വേണ്ടി സൗദിയില്‍ ഇന്ന് മുഴുവന്‍ സര്‍ക്കാര്‍, സ്വകാര്യ മേഖലാ ജീവനക്കാര്‍ക്കും വിദ്യാര്‍ഥികള്‍ക്കും സല്‍മാന്‍ രാജാവ് അവധി പ്രഖ്യാപിച്ചിരിക്കയാണ്.
കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ സമര്‍പ്പിച്ച നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് പൊതുഅവധി നല്‍കാന്‍ രാജാവ് ഉത്തരവിട്ടത്. വിജയത്തില്‍ സൗദി ടീമിനെ രാജാവിന്‍െ്‌റ നേതൃത്വത്തില്‍ ചേര്‍ന്ന കാബിനറ്റ് യോഗം അഭിനന്ദിച്ചു.സൗദിയില്‍ ഇന്ന് (ബുധനാഴ്ച) നടത്താനിരുന്ന എല്ലാ പരീക്ഷകളും ഡിസംബര്‍ 7 ലേക്ക് മാറ്റിവെക്കുമെന്ന് സൗദി വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. ഇന്ന് പൊതുഅവധി പ്രഖ്യാപിച്ച സാഹചര്യത്തിലാണ് തീരുമാനം. വ്യാഴാഴ്ച എല്ലാ വ്യാപരങ്ങളും പുനരാരംഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു