കേരളം തൻ്റെ കർമ മണ്ഡലമെന്ന് ശശി തരൂർ. മത നേതാക്കളെ കണ്ടതും കാണുന്നതും അവരുടെ ക്ഷണം സ്വീകരിച്ചാണ്. ആര് ക്ഷണിച്ചാലും പോകും. അത് വിവാദമാക്കേണ്ടതില്ലെന്നും ശശി തരൂർ പറഞ്ഞു. കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിച്ച ശേഷം നിങ്ങൾ എന്നെ മറ്റൊരു രീതിയിൽ കാണുന്നു. മാധ്യമങ്ങളാണ് അത്തരം പ്രചാരണങ്ങൾക്ക് പിന്നിൽ. തെരഞ്ഞെടുപ്പ് ചർച്ച ഇപ്പോൾ അനാവശ്യമാണെന്നും ശശി തരൂർ പറഞ്ഞു.അതേസമയം, മുഖ്യമന്ത്രി സ്ഥാനാർത്ഥിത്വം സംബന്ധിച്ച കോൺഗ്രസിൻ്റെ ആഭ്യന്തര കാര്യങ്ങളിൽ ലീഗ് ഇടപെടാറില്ലെന്ന് പി.കെ.കുഞ്ഞാലിക്കുട്ടി. എ.കെ.ആന്റണിയും ഉമ്മൻചാണ്ടിയും മുഖ്യമന്ത്രിയായപ്പോഴും രണ്ടാമത്തെ കക്ഷി എന്ന നിലയിൽ പോലും ലീഗ് ഇടപ്പെട്ടിട്ടില്ല. ശശി തരൂർ പങ്കെടുക്കുന്ന പരിപാടി വിവാദമാക്കേണ്ടതില്ല. ലീഗിനെ ശശി തരൂരുമായി ബന്ധപ്പെടുത്തി നടത്തുന്ന ചർച്ചകൾ അനാവശ്യമെന്നും പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞു.