ഇന്ത്യൻ സ്‌കൂൾ മെഗാ ഫെയറിന്റെ ഭാഗമായ വർണശബളമായ തരംഗ് ഫിനാലേക്ക് ഇന്ന് (നവംബർ 23) ന് തുടക്കമാകും.

  • Home-FINAL
  • Business & Strategy
  • ഇന്ത്യൻ സ്‌കൂൾ മെഗാ ഫെയറിന്റെ ഭാഗമായ വർണശബളമായ തരംഗ് ഫിനാലേക്ക് ഇന്ന് (നവംബർ 23) ന് തുടക്കമാകും.

ഇന്ത്യൻ സ്‌കൂൾ മെഗാ ഫെയറിന്റെ ഭാഗമായ വർണശബളമായ തരംഗ് ഫിനാലേക്ക് ഇന്ന് (നവംബർ 23) ന് തുടക്കമാകും.


കഴിഞ്ഞ ഒരാഴ്ചയായി നടന്നു വന്ന ഇന്ത്യൻ സ്‌കൂൾ യുവജനോത്സവമായ തരംഗിന്റെ പര്യവസാനമാണ് ഇന്ന് അരങ്ങേറുന്നത്. ഇസ ടൗണിലെ സ്‌കൂൾ ഗ്രൗണ്ടിൽ ഒരുക്കിയ വേദിയിലാണ് തരംഗ് ഫിനാലെ അരങ്ങേറുക. വൈകീട്ട് 5 മുതൽ രാത്രി 11 മണി വരെയാണ് പരിപാടികൾ അരങ്ങേറുന്നത്. യുവജനോത്സവത്തിലെ ഏറ്റവും മികച്ച നൃത്ത ഇനങ്ങൾ ഫിനാലെയിൽ വീണ്ടും അവതരിപ്പിക്കും. നേരത്തെ സമ്മാനാർഹമായ അറബിക് ഡാൻസ്,ഫോക് ഡാൻസ്,സിനിമാറ്റിക് ഡാൻസ്‌, വെസ്റ്റേൺ ഡാൻസ് എന്നിവയാണ് അരങ്ങേറുക. തരംഗ് യുവജനോത്സവത്തിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് നേടിയ ഹൗസിനും കലാപ്രതിഭകൾക്കും സമ്മാനദാനവും പരിപാടിയിൽ വിതരണം ചെയ്യും. നവംബർ 24നും 25 നും നടക്കുന്ന സംഗീത പരിപാടിയിലേക്ക് പ്രവേശനം അനുവദിക്കുക ടിക്കറ്റ് മുഖേന ആയിരിക്കും. 24 തീയ്യതിയിലെ പരിപാടിയിൽ സിദ്ധാർഥ് മേനോനും മൃദുല വാര്യരും സംഘവും അവതരിപ്പിക്കുന്ന സംഗീത പരിപാടിയാണ് മുഖ്യ ആകർഷണം. സച്ചിൻ വാര്യർ,ആവണി,വിഷ്ണു ശിവ,അബ്ദുൽ സമദ് എന്നീ ഗായകരും സംഘത്തിൽ അണിനിരക്കുന്നുണ്ട്. 25നു ബോളിവുഡ്‌ ഗായിക ഭൂമി ത്രിവേദിയും സംഘവും നയിക്കുന്ന സംഗീത നിശയും അരങ്ങേറും.വൻ ജനാവലിയെ പ്രതീക്ഷിക്കുന്ന പരിപാടിക്കായി നാഷണൽ സ്റ്റേഡിയത്തിനു സമീപം പാർക്കിങ് സൗകര്യം ഒരുക്കിയിട്ടുണ്ട് .കൂടാതെ നാഷണൽ സ്റ്റേഡിയത്തിൽ നിന്നും സ്‌കൂളിലേക്ക് ഷട്ടിൽ ബസ് സൗകര്യം ഇതോടൊപ്പം ഏർപ്പെടുത്തിയിട്ടുണ്ട്. ഫെയർ ടിക്കറ്റുകൾ സ്‌കൂളിലും ലഭ്യമായിരിക്കും. . സ്‌കൂളിലും പരിസരങ്ങളിലും സി.സി.ടി.വി നിരീക്ഷണം ഉൾപ്പെടെ സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയതായി ഇന്ത്യൻ സ്‌കൂൾ അധികൃതർ അറിയിച്ചു.

Leave A Comment