തുമ്പക്കുടം കുടുബ സംഗമം 2023 നടത്തി

തുമ്പക്കുടം കുടുബ സംഗമം 2023 നടത്തി


തുമ്പമൺ പ്രവാസി അസോസിയേഷൻ ബഹ്‌റൈൻ സൗദി ചാപ്റ്ററിന്റെ 2023 വർഷത്തെ കുടുംബ സംഗമവും നാലാമത് വാർഷികവും വെള്ളിയാഴ്ച 5 മണി മുതൽ ജുഫൈർ മാർവിഡാ ടവേഴ്സിൽവച്ച് നടത്തുകയുണ്ടായി. ഈശ്വര പ്രാർത്ഥനയോടെ ആരംഭിച്ച യോഗത്തിൽ അസോസിയേഷന്റെ കഴിഞ്ഞ കാല പ്രവർത്തനങ്ങളുടെയും തുടർന്നുള്ള പ്രവർത്തനങ്ങളുടെയും അവലോകനവും വാർഷിക റിപ്പോർട്ടും കണക്കവതരണവും നടന്നു. പ്രോഗ്രാം കൺവീനാറായിരുന്ന മോൻസിയുടെ മാതാവ് നാട്ടിൽ നിന്നും വന്ന ഗ്രേസി ബാബുവിനെ അസോസിയേഷൻ ആദരിച്ചു. ചരിത്രമുറങ്ങുന്ന തുമ്പമൺ ദേശത്തിന്റെ പ്രത്യേകതയെ പറ്റി സൗദി കോർഡിനേറ്റർ റെന്നി അലക്സ് സംസാരിച്ചു. മിന്നൽ ബീറ്റ്സ് , കലാഭവൻ ബിനു എന്നിവരുടെ ഗാനസന്ധ്യയും സ്നേഹവിരുന്നും പരുപാടികളുടെ ഭാഗമായി നടത്തപെടുകയുണ്ടായി വർഗീസ് മോടിയിൽ , ജോജി ജോർജ് കോമാട്ടേത്ത് , കണ്ണൻ , പ്രകാശ് കോശി, ജോയി മലയിൽ , അജീഷ് എന്നിവർ പരിപാടികൾക്ക് നേത്യത്വം നല്കി.

Leave A Comment