ബഹ്റൈനിലെ വിനോദസഞ്ചാര മേഖലയിൽ വൻ ഉണർവ്..

ബഹ്റൈനിലെ വിനോദസഞ്ചാര മേഖലയിൽ വൻ ഉണർവ്..


ബഹ്റൈനിലെ വിനോദസഞ്ചാര മേഖലയിൽ വൻ ഉണർവ് രേഖപ്പെടുത്തി. 150 കോടി ദീനാറിന്റെ വരുമാനമാണ് ഈ മേഖലയില്‍നിന്ന് കഴിഞ്ഞവര്‍ഷം ലഭിച്ചത്. വിവിധ രാജ്യങ്ങളില്‍നിന്നായി കഴിഞ്ഞ വര്‍ഷം 99 ലക്ഷം സന്ദര്‍ശകരാണ് ബഹ്റൈനില്‍ എത്തിയത്. 2020ല്‍ 19 ദശാംശ൦ 09 ലക്ഷം സന്ദര്‍ശകരും, 2021ല്‍ 36 ദശാംശം12 ലക്ഷം സന്ദര്‍ശകരുമാണ് ബഹ്റൈനിലെത്തിയത്. കോവിഡിന് മുമ്ബുള്ള വരുമാനത്തിന്റെ 90 ശതമാനത്തോളം നേടാനായതും മികച്ച നേട്ടമാണ്. ഖത്തറില്‍നിന്നുള്ള സന്ദര്‍ശകരുടെ എണ്ണത്തില്‍ മുന്‍വര്‍ഷത്തേക്കാള്‍ 1019 ശതമാനവും, ഇസ്രായേലില്‍നിന്നും 3047 ശതമാനവും റഷ്യക്കാരുടെ എണ്ണത്തില്‍ 492 ശതമാനവും തുര്‍ക്കിയയില്‍നിന്നുള്ളവരുടെ എണ്ണത്തില്‍ 302 ശതമാനവും സൈപ്രസില്‍നിന്നുള്ളവരുടെ എണ്ണത്തില്‍ 280 ശതമാനവും വര്‍ധനയുണ്ടായി.കിങ് ഫഹദ് കോസ് വേ, ബഹ്റൈന്‍ അന്താരാഷ്ട്ര വിമാനത്താവളം എന്നിവ വഴിയുള്ള യാത്രക്കാരുടെ എണ്ണത്തിലും വര്‍ധന രേഖപ്പെടുത്തിയതായി റിപ്പോർട്ടുകൾ പറയുന്നു.

Leave A Comment