ടീം തിരുവിതാംകൂർ വടം വലിയിൽ വിവിധ മത്സരങ്ങളിൽ വിജയിച്ച ടീമിന്റെ സ്പോൺസർമാർക്ക് ട്രോഫി കൈമാറി. സൽമാനിയയിലെ ഇന്ത്യൻ ഡീലേറ്റസ് ഹോട്ടലിൽ വച്ച് നടന്ന പരിപാടിയിൽ കൈമാറി രക്ഷാധികാരി ടിനു ജോണിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഐമാക്ക് ബഹ്‌റൈൻ മീഡിയസിറ്റി ചെയർമാൻ ഫ്രാൻസിസ് കൈതാരത്ത് ഉദ്ഘാടനം ചെയ്തു.
ഗുരുദേവ സോഷ്യൽ സൊസൈറ്റി ചെയർമാൻ ചന്ദ്രബോസ്. പന്തളം പ്രവാസി ഫോറം പ്രസിഡൻറ് അജി പി ജോയ്,.സാമൂഹിക പ്രവർത്തകൻ മണിക്കുട്ടൻ എന്നിവർ ആശംസകൾ അറിയിച്ചു. 2018 -2020ലെ ട്രോഫികൾ റൂബി ഗ്രൂപ്പ് പാർട്ണർ ഫൈസലിനും 2022ലെ ട്രോഫികൾ അൽ ബഹാർ ഗ്യാരേജ് മാനേജർ നിഖിൽ ഹൈസ്റ്റണിനും ഐമാക് ചെയർമാൻ ഫ്രാൻസിസ് കൈതാരത്ത് കൈമാറി. ടീം അംഗങ്ങൾക്കുള്ള മൊമെന്റോയും ചടങ്ങിൽ വെച്ച് കൈമാറി.
ടീം മാനേജർ രതിൻതിലക് നന്ദി പറഞ്ഞു. തുടർന്ന് മിന്നൽ ബീറ്റ്സ് അവതരിപ്പിച്ച കലാപരിപാടികളും അരങ്ങേറി.