യുഎഇ-ഇന്ത്യ പങ്കാളിത്ത ഉച്ചകോടിക്ക് വേദിയായി ദുബായ് : ലക്ഷ്യം വ്യാപാര വാണിജ്യ സഹകരണം മെച്ചപ്പെടുത്തുക

  • Home-FINAL
  • Business & Strategy
  • യുഎഇ-ഇന്ത്യ പങ്കാളിത്ത ഉച്ചകോടിക്ക് വേദിയായി ദുബായ് : ലക്ഷ്യം വ്യാപാര വാണിജ്യ സഹകരണം മെച്ചപ്പെടുത്തുക

യുഎഇ-ഇന്ത്യ പങ്കാളിത്ത ഉച്ചകോടിക്ക് വേദിയായി ദുബായ് : ലക്ഷ്യം വ്യാപാര വാണിജ്യ സഹകരണം മെച്ചപ്പെടുത്തുക


യുഎഇ -ഇന്ത്യ പങ്കാളിത്ത ഉച്ചകോടിക്ക് വേദിയായി ദുബായ്. കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി പിയൂഷ് ഗോയല്‍ ഉദ്ഘാടനം ചെയ്തു. യുഎഇയും ഇന്ത്യയും തമ്മിലുളള വ്യാപാര വാണിജ്യ സഹകരണം മെച്ചപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് ഉച്ചകോടി. പിയൂഷ് ഗോയല്‍, യുഎഇ സാമ്പത്തിക മന്ത്രി അബ്ദുല്ല ബിന്‍ തൗഖ് അല്‍ മര്‍റി ഉള്‍പ്പെടെയുളളവരുടെ സാനിധ്യത്തിലാണ് ഉച്ചകോടി നടക്കുന്നത്.ഇന്റര്‍നാഷനല്‍ ബിസിനസ് ലിങ്കേജ് ഫോറവും ദുബായ് ചേംബറും സംയുക്തമായി സംഘടിപ്പിക്കുന്ന ഉച്ചകോടിയില്‍ സ്റ്റാര്‍ട്ടപ്, ആരോഗ്യസംരക്ഷണം, ഭക്ഷ്യസംസ്‌കരണം തുടങ്ങി ഇരുരാജ്യങ്ങള്‍ക്കും പ്രയോജനം ചെയ്യുന്ന വിഷയങ്ങളില്‍ ചര്‍ച്ചകള്‍ നടക്കും. യുഎഇയുടെ രണ്ടാമത്തെ വലിയ വ്യാപാര പങ്കാളിയായ ഇന്ത്യയുമായുള്ള ചരിത്രാതീത കാലങ്ങളിലെ ബന്ധം കൂടുതല്‍ അരക്കിട്ടുറപ്പിക്കാന്‍ ഉച്ചകോടി സഹായകമാകുമെന്ന് അധികൃതര്‍ വ്യക്തമാക്കി.

Leave A Comment