അമേരിക്കയില്‍ അതിശൈത്യം; മരണം 60 കടന്നു

അമേരിക്കയില്‍ അതിശൈത്യം; മരണം 60 കടന്നു


വാഷിങ്ടണ്‍.. കടുത്ത മഞ്ഞുവീഴ്ചയിലും ശീതക്കാറ്റിലും വിറങ്ങലിച്ച്‌ അമേരിക്കയും ക്യാനഡയും. കഴിഞ്ഞ രണ്ടു ദിവസത്തിനുള്ളില്‍ മരണം 60 കടന്നതായി റിപ്പോര്‍ട്ട്.മരണസംഖ്യ ഉയര്‍ന്നേക്കും. റെയില്‍, റോഡ്, വ്യോമ ഗതാഗതം തടസ്സപ്പെട്ടതോടെ ക്രിസ്മസ് ആഘോഷങ്ങള്‍ അലങ്കോലമായി. അഞ്ചരക്കോടിയിലേറെ അമേരിക്കക്കാര്‍ അതിശൈത്യത്തിന്റെ പിടിയില്‍. രാജ്യത്ത് താപനില മൈനസ് 45 വരെ താഴ്ന്നു. രണ്ടരലക്ഷം വീടുകളില്‍ വൈദ്യുതി പുനഃസ്ഥാപിക്കാനായിട്ടില്ല.

വൈദ്യുത നിലയങ്ങള്‍ വ്യാപകമായി തകരാറിലായി. രക്ഷാപ്രവര്‍ത്തകര്‍ക്ക് സ്ഥലത്തെത്താന്‍ സാധിക്കാത്തത് മരണസംഖ്യ കൂട്ടി.ന്യൂയോര്‍ക്കിലെ ബഫലോയില്‍ അതിശൈത്യം അതിതീവ്രം.ദേശീയപാതകള്‍ പലയിടത്തും അടച്ചിട്ടിരിക്കുകയാണ്. ആയിരക്കണക്കിന് വാഹനങ്ങള്‍ റോഡില്‍ മഞ്ഞില്‍ കുടുങ്ങി.റെയില്‍ ഗതാഗതം മുടങ്ങിയിട്ട് ഒരാഴ്ചയായി. ദിവസവും രണ്ടായിരത്തിലേറെ വിമാന സര്‍വീസ് റദ്ദാക്കുന്നു. മഞ്ഞുവീഴ്ച ദേശീയദുരന്തമായി പ്രഖ്യാപിക്കണമെന്ന് ന്യൂയോര്‍ക്ക് ഗവര്‍ണര്‍ കാത്തി ഹോക്കല്‍ ആവശ്യപ്പെട്ടു

Leave A Comment