ഇന്ന് ഡിസംബർ 1 ബഹ്‌റൈൻ വനിതാ ദിനം: ബഹ്‌റൈൻ വനിതകൾക്ക് രാഷ്ട്രത്തിന്റെ അഭിവാദ്യം. ബഹ്‌റൈൻ വനിതാ ദിനം ആഘോഷിക്കുന്ന വേളയിൽ, ബഹ്‌റൈൻ വനിതകൾക്കായി സമർപ്പിച്ച സ്മാരകം.,രാജാവിന്റെ ഭാര്യയും സുപ്രീം കൗൺസിൽ ഫോർ വിമൻ (SCW) പ്രസിഡന്റുമായ ഹെർ റോയൽ ഹൈനസ് പ്രിൻസെസ് സബീക്ക ബിൻ ന് ഇ ബ്രാഹിം അൽ ഖലീഫഅനാച്ഛാദനം ചെയ്തു. “അഥർ” ഉദ്ഘാടനത്തിന് എത്തിയ പ്രസിഡന്റ് ചടങ്ങിനെ അഭിസംബോധന ചെയ്യവെ, ബഹ്‌റൈൻ വനിതകളുടെ നേട്ടങ്ങളെയും മുൻനിര സ്ഥാനങ്ങളിലേക്കുള്ള പ്രവേശനത്തെയും അഭിനന്ദിച്ചു, ചടങ്ങിൽ “പ്രിൻസസ് സബീക്ക ബിൻത് ഇബ്രാഹിം അൽ ഖലീഫ ഗ്ലോബൽ അവാർഡ് ഫോർ വുമൺസ് എംപവർമെന്റ്” ജേതാക്കളെ പ്രഖ്യാപിച്ചു.എല്ലാ സമ്മാന ജേതാക്കളെയും അഭിനന്ദിച്ചുകൊണ്ട് സുപ്രീം കൗൺസിൽ ഫോർ വിമനെ പിന്തുണയ്ക്കുന്നതിന് നൽകിയ സംഭാവനകൾക്ക് സ്ഥാപനങ്ങളെയും വ്യക്തികളെയും അഭിനന്ദിച്ചു.സ്ത്രീ ശാക്തീകരണത്തിനുള്ള ബഹ്‌റൈന്റെ ശ്രമങ്ങളെ പിന്തുണയ്ക്കുന്നതിനുള്ള യുഎൻ വനിതകളുടെ പ്രതിബദ്ധതയെ സബിക്ക അഭിനന്ദിച്ചു.