വോയ്സ് ഓഫ് ആലപ്പി (ആലപ്പുഴ ജില്ലാ പ്രവാസി ഫോറം, ബഹ്റൈൻ) ഉമ്മൽഹസ്സം ഏരിയ കമ്മിറ്റിക്ക് രൂപം നൽകി. ഉമ്മൽഹസ്സത്തെ കോൺകോർഡ് ഓഫീസിൽ കൂടിയ യോഗത്തിൽ സെൻട്രൽ എക്സിക്യൂട്ടീവ് അംഗം ജേക്കബ് മാത്യു സ്വാഗതം പറഞ്ഞു. എക്സിക്യൂട്ടീവ് അംഗം ശിവാനന്ദൻ നാണു അധ്യക്ഷനായ യോഗം വോയ്സ് ഓഫ് ആലപ്പി ജനറൽ സെക്രട്ടറി ധനേഷ് മുരളി ഉൽഘാടനം ചെയ്തു. തുടർന്ന് എക്സിക്യൂട്ടീവ് അംഗങ്ങളായ ജിനു കൃഷ്ണൻ, ദീപക് തണൽ എന്നിവർ നിയന്ത്രിച്ച തെരഞ്ഞെടുപ്പിൽ ഏരിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.
അനിയൻ നാണു (പ്രസിഡൻറ്), ഡെന്നിസ് ഉമ്മൻ (സെക്രട്ടറി), ജോബിൻ മാത്യു (ട്രഷറർ), റ്റോജി തോമസ് (വൈസ് പ്രസിഡന്റ്), ഓമനക്കുട്ടൻ നാണു (ജോയിൻ സെക്രട്ടറി) എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ട ഭാരവാഹികൾ. ഉമ്മൽഹസ്സം ഏരിയകളിൽ ഉള്ള ആലപ്പുഴ ജില്ലക്കാർക്ക് വോയ്സ് ഓഫ് ആലപ്പിയിൽ അംഗങ്ങൾ ആകുന്നതിന് 3986 0641, 3728 8343 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.