ദുബായ് : വേള്‍ഡ് മലയാളീ കൗണ്‍സില്‍ നേതൃത്വം നല്‍കുന്ന സര്‍ഗ്ഗസംഗമം-2022 ല്‍ പദ്മവിഭൂഷണ്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ വിശിഷ്ടാതിഥി .
യു എ ഇ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി ഡിസംബര്‍ 2 നു സംഘടിപ്പിക്കുന്ന ഗാല അവാര്‍ഡ് നിശയോടനുബന്ധിച്ചുള്ള സാഹിത്യ സാംസ്കാരിക സംവാദത്തില്‍ പങ്കെടുക്കാനാണ് അടൂര്‍ ഗോപാലകൃഷ്ണന്‍ എത്തുന്നത് .
“രാഷ്ട്രീയ സാമൂഹിക സമരങ്ങളും അനിശ്ചിതത്വങ്ങളും മലയാളിയില്‍ ഉണ്ടാക്കിയ സാംസ്കാരിക പരിണാമം” എന്ന വിഷയത്തെ അടിസ്ഥാനമാക്കിയാണ് സംവാദം. ദെയ്റ ക്രൗണ്‍ പ്ലാസ ഹോട്ടലില്‍ കാലത്ത് ഒന്‍പതരയ്ക്ക് ആരംഭിക്കുന്ന പരിപാടികള്‍ വൈകുന്നേരം വരെ തുടരും. അടൂരിനെ കൂടാതെ ജോണ്‍ സാമുവലും പ്രവാസ ലോകത്തെ പ്രഗത്ഭ വ്യക്തിത്വങ്ങളും സംവാദത്തില്‍ ഒത്തുചേരും.
സര്‍ഗ്ഗ സംവാദം ഏറെ വ്യത്യസ്തതകള്‍ ഉള്ളതും പ്രവാസ ലോകത്തെ കൂടുതല്‍ അടുത്തറിയാനുള്ള വേദിയാവുകയും ചെയ്യുമെന്ന് അക്കാഫ് ഇവെന്റ്സ് മുഖ്യ രക്ഷാധികാരി ഐസക് ജോണ്‍ പട്ടാണിപ്പറമ്ബിലും അക്കാഫ് ചിഫ് കോഓര്‍ഡിനേറ്റര്‍ അനൂപ് അനില്‍ ദേവനും പ്രസ്താവിച്ചു. പ്രോഗ്രാമുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ക്ക് 055484210 എന്ന നമ്ബറില്‍ ബന്ധപ്പെടേണ്ടതാണ്.