ഡബ്ലൂ. എം . എഫ് ക്രിസ്മസ് ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു.

  • Home-FINAL
  • Business & Strategy
  • ഡബ്ലൂ. എം . എഫ് ക്രിസ്മസ് ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു.

ഡബ്ലൂ. എം . എഫ് ക്രിസ്മസ് ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു.


ലോക മലയാളി സംഘടനയായ വേൾഡ് മലയാളി ഫെഡറേഷൻ ബഹ്‌റൈൻ നാഷണൽ കൌൺസിൽ ഒരുക്കുന്ന 2022 ക്രിസ്മസ് ന്യൂ ഇയർ പരിപാടിയുടെ അറിയിപ്പ് പ്രെസ്സ് കോൺഫറൻസിലൂടെ സംഘടന ഭാരവാഹികൾ അറിയിച്ചു. 2022 ഡിസംബർ 2 ആം തിയതി 7.30 pm ന് ജുഫെയർ ഒലിവ് ഹോട്ടലിൽ ‘ക്രിസ്മസ് ലുഅവ്’ എന്ന നാമത്തിൽ നടത്തപ്പെടുന്നതാണ്. ഓസ്ട്രിയ ആസ്ഥാനമായി പ്രവർത്തിക്കുന്ന വേൾഡ് മലയാളി ഫെഡറേഷൻ ബഹറിനിൽ പ്രവർത്തനം ആരംഭിച്ചത് 2018 ൽ ആണ് അന്ന് മുതൽ ഇന്ന് വരെ ബഹ്‌റൈൻ പ്രവാസി സമൂഹത്തിൽ ചെയ്തിട്ടുള്ള ജീവ കാരുണ്യ പ്രവർത്തനങ്ങൾക്ക് ഇന്ന് ലോകത്ത് 163 രാജ്യങ്ങളിൽ വ്യാപിച്ചു കിടക്കുന്ന വേൾഡ് മലയാളി ഫെഡറേഷൻ പ്രവർത്തകർ സാക്ഷിയാകുന്നു. പ്രൌഡ ഗംഭീരമായ ഈ ക്രിസ്മസ് കരോൾ പ്രോഗ്രാം കേരള സംസ്ഥാന ജലസേചന വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ മുഖ്യ അഥിതി ആയിരിക്കും. പ്രസ്തുത സമ്മേളനത്തിൽ ബഹറിനിലെ പ്രവാസ സമൂഹത്തിന്റെ നന്മ ലക്ഷ്യം വച്ച് പ്രവർത്തിക്കുന്ന വിവിധ മേഖലകളിലെ ജീവകാരുണ്യ, ബിസിനെസ്സ്, രംഗത്തെ വീശിഷ്ട വ്യക്തികളെ കൂടാതെ ഡബ്ലൂ. എം. എഫ് ന്റെ മുൻകാല ഭാരവാഹികളെയും ആദരിക്കുന്നു.പരസ്പരം അറിയുകയും സഹായിക്കുകയും ചെയ്യുക എന്ന ആശയം മുറുകെ പിടിക്കാനുള്ള മലയാളി സമൂഹത്തിന്റെ കഴിവ് ഇനിയും നഷ്ട്ടം വന്നിട്ടില്ല എന്ന സത്യം ലോകത്തിനു മുമ്പിൽ കാഴച്ച വച്ചുകൊണ്ട്.ഡബ്ലൂ.എം .എഫ് ബഹ്‌റൈൻ കഴിഞ്ഞ കോവിഡ് കാലഘട്ടത്തിൽ ചെയ്ത ജീവകാരുണ്യ പ്രവർത്തനങ്ങൾ കൂടാതെ ഡബ്ലൂ.എം എഫ് ബഹ്‌റൈൻ നാഷണൽ കൌൺസിൽ പ്രസിഡന്റ്‌ കോശി സാമുവേൽ അവർകളുടെ നേതൃത്വത്തിൽ ദീർഘകാല പ്രവാസി യും കാൻസർ രോഗിയുമായ അശോകൻ എന്ന സഹോദരന് കഴിഞ്ഞ മാസം നിർമിച്ചു നൽകിയ വീടും സ്ഥലവും ഡബ്ലൂ .എം. എഫ് ബഹ്‌റൈൻ നാഷണൽ കൗൺസിലിന്റെ പ്രവർത്തനങ്ങളിൽ നാഴിക കല്ലാകുന്നു. വേൾഡ് മലയാളി ഫെഡറേഷൻ കേരള സർക്കാരും കൂടി ഒത്തുരുമിച്ച് പ്രവർത്തിച്ച കൈരളിക്കൊരു കൈത്താങ്ങ് എന്ന പരിപാടിയിലൂടെ കേരളത്തിലെ വിവിധ ഹോസ്പിറ്റലിൽ നടത്തിയ അത്യാവശ്യ സാമഗ്രികളുടെ വിതരണം സമൂഹ മാധ്യമങ്ങളിൽ വളരെ ശ്രദ്ധ പിടിച്ചു പറ്റി.കൂടാതെ ഇപ്പോൾ മാസത്തിൽ നടത്തി വരുന്ന ലേബർ ക്യാമ്പ് അന്നദാനം വളരെ ശ്രദ്ധ ആകർഷിച്ചു. വേൾഡ് മലയാളി ഫെഡറേഷൻ ഗ്ലോബൽ ഭാരവാഹികളുടെ നിർദ്ദേശങ്ങൾ അനുസരിച്ചു ഇനിയും പ്രവാസി മലയാളി സമൂഹത്തെ സംരക്ഷിക്കാൻ കടപ്പെട്ടിരിക്കുന്നു എന്ന് ഭാരവാഹികൾ അറിയിച്ചു  സംഘടനയുടെ ബഹ്‌റൈനിലെ തുടക്കം മുതൽ പ്രസിഡന്റ്‌ ആയി പ്രവർത്തിക്കുന്ന കോശി സാമുവേൽ അവർകളുടെ നേതൃത്വത്തിൽ 24 അംഗ കമ്മിറ്റിയുടെ, വൈസ് പ്രസിഡന്റ്‌ Dr. ഷബാന ഫൈസൽ, ജനറൽ സെക്രട്ടറി പ്രതിഷ് തോമസ്, കോർഡിനേറ്റർ മുഹമ്മദ്‌ സാലി, ട്രെഷറർ അലിൻ ജോഷി, വനിതാ വിഭാഗം പ്രസിഡന്റ്‌ മിനി മാത്യു എന്നിവർ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.

Leave A Comment