ബഹ്‌റൈൻ മീഡിയ സിറ്റി ശ്രാവണ മഹോത്സവം 2025: ഒക്ടോബർ നാലിന് നടക്കുന്ന പായസം മത്സരം മലയാളി മങ്ക മത്സരം എന്നിവയുടെ ഒരുക്കങ്ങൾ സജീവമായി പുരോഗമിക്കുന്നു

  • Home-FINAL
  • Business & Strategy
  • ബഹ്‌റൈൻ മീഡിയ സിറ്റി ശ്രാവണ മഹോത്സവം 2025: ഒക്ടോബർ നാലിന് നടക്കുന്ന പായസം മത്സരം മലയാളി മങ്ക മത്സരം എന്നിവയുടെ ഒരുക്കങ്ങൾ സജീവമായി പുരോഗമിക്കുന്നു

ബഹ്‌റൈൻ മീഡിയ സിറ്റി ശ്രാവണ മഹോത്സവം 2025: ഒക്ടോബർ നാലിന് നടക്കുന്ന പായസം മത്സരം മലയാളി മങ്ക മത്സരം എന്നിവയുടെ ഒരുക്കങ്ങൾ സജീവമായി പുരോഗമിക്കുന്നു


മെഗാ മാർട്ട് അവതരിപ്പിക്കുന്ന ബഹ്‌റൈൻ മീഡിയ സിറ്റിയുടെ 30 ദിവസം നീണ്ടുനിൽക്കുന്ന ഓണാഘോഷമായ ശ്രാവണ മഹോത്സവം 2025ന്റെ ഭാഗമായി പായസം മത്സരം ,മലയാളി മങ്ക മത്സരം എന്നിവ സംഘടിപ്പിക്കുന്നു.ഒക്ടോബർ 4 ശനിയാഴ്ച വൈകിട്ട് 7 30 മുതൽ ബിഎംസി ഓഡിറ്റോറിയങ്ങളിൽ ജനറൽ കൺവീനർ ശിവാംബിക,ജോയിൻ കൺവീനർമാരായ ലിസി മേരി ,ആതിര പ്രശാന്ത് എന്നിവരുടെ നേതൃത്വത്തിലാണ് മധുരമൂറുന്ന പായസം മത്സരങ്ങൾ നടക്കുക.മലയാളത്തനിമയില്‍ ഒരുങ്ങാന്‍ കൊതിക്കുന്ന പെണ്‍കൊടികള്‍ക്കായുള്ള മലയാളി മങ്ക മത്സരങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത് ജനറൽ കൺവീനർ സുനീഷ് , ജോയിൻ കൺവീനർമാരായ മായാ അച്ചു, ആൻസി മേരി എന്നിവരാണ് . ഇരു മത്സരങ്ങളിലും വിജയികളായി ആകുന്നവർക്ക് ആകർഷകമായ നിരവധി സമ്മാനങ്ങളും പങ്കെടുക്കുന്ന എല്ലാവർക്കും സർട്ടിഫിക്കറ്റുകളും സമ്മാനിക്കും.ബഹ്റൈനിലെ പായസ പാചക പ്രേമികൾക്ക് തങ്ങളുടെ കഴിവുകൾ മാറ്റുരയ്ക്കാനുള്ള അവസരമാണ് പായസ മത്സരത്തിലൂടെ ഒരുക്കുന്നത് എന്നും , ഇരു മത്സരങ്ങളും കാണുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായി ഏവരും കൃത്യസമയത്ത് തന്നെ ബഹ്‌റൈൻ മീഡിയ സിറ്റിയിൽ എത്തിച്ചേരണമെന്നും ബിഎംസി ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഫ്രാൻസിസ് കൈതാരത്ത് അഭ്യർത്ഥിച്ചു.മത്സരങ്ങൾക്കായുള്ള ഒരുക്കങ്ങൾ സജീവമായി നടക്കുന്നു എന്നും ഏവരെയും ബഹ്‌റൈൻ മീഡിയ സിറ്റിയുടെ ഓണാഘോഷങ്ങളിലേക്ക് സ്വാഗതം ചെയ്യുന്നു എന്നും ശ്രാവണ മഹോത്സവം 2025 കമ്മിറ്റി ചെയർമാൻ സുധീർത്തിരുന്നലത്ത്,ജനറൽ കൺവീനർ ബിബിൻ വർഗീസ്,കോഡിനേറ്റർ മണിക്കുട്ടൻ എന്നിവർ അറിയിച്ചു.

Leave A Comment