ബഹ്റൈനിലെ പ്രശസ്ത കലാകേന്ദ്രമായ ഐമാക് കൊച്ചിൻ കലാഭവൻ ഇത്തവണ സമ്മർക്ലാസ്സിലെ കുട്ടികളെ കൂടി ഉൾപ്പെടുത്തിക്കൊണ്ടാണ് ബഹ്റൈൻ മീഡിയ സിറ്റിയിൽ ഇന്ത്യയുടെ 79-ാ മത് സ്വാതന്ത്ര്യ ദിനം ആഘോഷിച്ചത്. ചടങ്ങിൽ ശ്രാവണ മഹോത്സവം 2025 ഓർഗനൈസിംഗ് കമ്മിറ്റി ചെയർമാൻ സുധീർ തിരനിലത്ത് ദേശീയ പതാക ഉയർത്തി സ്വാതന്ത്ര്യദിന സന്ദേശം നൽകി.

ബിഎംസി എക്സിക്യൂട്ടീവ് മാനേജർ ജെമി ജോൺ സ്വാഗതം ആശംസിച്ച ചടങ്ങിൽ ശ്രാവണ മഹോത്സവം 2025 സ്പോൺസർഷിപ്പ് കമ്മിറ്റി ചെയർമാൻ ഇ വി രാജീവൻ , ബഹ്റൈനിലെ സാമൂഹിക പ്രവർത്തകരായ ഷറഫുദ്ദീൻ,ഗോപാലേട്ടൻ,അൻവർ നിലമ്പൂർ,അജിത്ത്,മണിക്കുട്ടൻ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു . മൻഷീർ പ്രതിജ്ഞാവാചകം ചൊല്ലിക്കൊടുത്ത ചടങ്ങിൽ ആന്റോ ജോസഫ് നന്ദി രേഖപ്പെടുത്തി.BMC കുടുംബാഗങ്ങളും ഐമാക് അധ്യാപകരും സന്നിഹിതരായ ചടങ്ങിൽ ദേശീയ പതാക കയ്യിലേന്തിയും ദേശീയത തുളുമ്പുന്ന വേഷവിധാനങ്ങൾ അണിഞ്ഞു൦ എത്തിയ സമ്മർ ക്ലാസിലെ കുട്ടികൾക്ക് ഐമാക് കൊച്ചിൻ കലാഭവനിലെ അധ്യാപകർ മധുരവും വിതരണ൦ ചെയ്തു.

അധ്യാപകരുടെയും കുട്ടികളുടെ നേതൃത്വത്തിൽ ദേശഭക്തിഗാനം, സെമി ക്ലാസിക്കൽ ഡാൻസ് സിനിമാറ്റിക് ഡാൻസ് എന്നിവയും സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി അരങ്ങേറി.

