ബി എം സി ശ്രാവണ മഹോത്സവം 2025: തിരുവാതിര, അത്തപ്പൂക്കള മത്സരം എന്നിവയ്ക്കാനുള്ള ഒരുക്കങ്ങൾ പൂർത്തിയായി

  • Home-FINAL
  • Business & Strategy
  • ബി എം സി ശ്രാവണ മഹോത്സവം 2025: തിരുവാതിര, അത്തപ്പൂക്കള മത്സരം എന്നിവയ്ക്കാനുള്ള ഒരുക്കങ്ങൾ പൂർത്തിയായി

ബി എം സി ശ്രാവണ മഹോത്സവം 2025: തിരുവാതിര, അത്തപ്പൂക്കള മത്സരം എന്നിവയ്ക്കാനുള്ള ഒരുക്കങ്ങൾ പൂർത്തിയായി


മെഗാ മാർട്ട് അവതരിപ്പിക്കുന്ന ബഹ്‌റൈൻ മീഡിയ സിറ്റിയുടെ 30 ദിവസം നീണ്ടുനിൽക്കുന്ന ഓണാഘോഷ പരിപാടിയായ ശ്രാവണ മഹോത്സവം 2025 –ൻ്റെ ഭാഗമായി സംഘടിപ്പിക്കുന്ന തിരുവാതിര മത്സരം ഇന്ന് സെപ്റ്റംബർ 18 വ്യാഴാഴ്ചയും,അത്തപ്പൂക്കള മത്സരം സെപ്റ്റംബർ 19 വെള്ളിയാഴ്ചയും നടക്കും .ബി എം സി ഓഡിറ്റോറിയത്തിൽ ഇന്ന് വൈകീട്ട് 7 മണിയോടെ നടക്കുന്ന മലയാളത്തിൻ്റെ തന്നത് കലാരൂപമായ തിരുവാതിര കളി മത്സരത്തിൽ പങ്കെടുക്കാൻ നിരവധി ടീമുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട് എന്ന് തിരുവാതിര മത്സരം ജനറൽ കൺവീനർ ജേക്കബ് തേക്കുംതോട്, ജോയിൻ കൺവീനർ ജയേഷ് താന്നിക്കൽ എന്നിവർ അറിയിച്ചു. സെപ്റ്റംബർ 19 വെള്ളിയാഴ്ച വൈകിട്ട് ജനറൽ കൺവീനർ അൻവർ നിലമ്പൂർ,ജോയിൻ കൺവീനർ രത്നകുമാർ പാളയത്ത് ,സജ്നാ സനൂപ് എന്നിവരുടെ നേതൃത്വത്തിൽ അത്തപ്പൂക്കള മത്സരത്തിനായുള്ള ഒരുക്കങ്ങളും പുരോഗമിക്കുന്നു. ഇരു മത്സരങ്ങളിലെയും വിജയികൾക്ക് ക്യാഷ് പ്രൈസും ട്രോഫിയും അടക്കം നിരവധി സമ്മാനങ്ങളും പങ്കെടുക്കുന്ന മുഴുവൻ ടീമുകൾക്കും സർട്ടിഫിക്കറ്റുകളും നൽകുന്നതാണ്. ബിഎംസി ചെയർമാനും മാനേജിംഗ് ഡയറക്ടർ ആയ ഫ്രാൻസിസ് കൈതാരത്തിന്റെ നേതൃത്വത്തിൽ, ശ്രാവണ മഹോത്സവം 2025 ഓർഗനൈസിംഗ് കമ്മിറ്റി ചെയർമാൻ സുധീർത്തിരുന്നലത്ത്, ജനറൽ കൺവീനർ ബിബിൻ വർഗീസ്, ചീഫ് കോഡിനേറ്റർ മണിക്കുട്ടൻ, മറ്റ് സംഘാടക സമിതി അംഗങ്ങൾ എന്നിവർ ചേർന്ന് മത്സരങ്ങൾക്കായുള്ള ക്രമീകരണങ്ങൾ നടത്തിവരുന്നു. കേരളത്തനിമയുടെ ഒരു അടയാളം കൂടിയായ തിരുവാതിരക്കളി മത്സരവും ,അത്തപ്പൂക്കളം മത്സരവും വീക്ഷിക്കുന്നതിനായി ഏവരെയും ബി എം സി യിലേക്ക് ക്ഷണിക്കുന്നു എന്ന് ബി എം സി ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഫ്രാൻസിസ് കൈതാരത്ത് അറിയിച്ചു

Leave A Comment