ബഹ്റൈൻ മീഡിയ സിറ്റിയുടെ 30 ദിവസം നീണ്ടുനിന്ന ശ്രാവണ മഹോത്സവം 2025–ന്റെ ഗ്രാൻഡ് ഫിനാലെയും, ബി.എം.സി -യുടെ അഞ്ചാം വാർഷികാഘോഷങ്ങളും, ബി.എം.സി ലീഡ് അവാർഡ് സെറിമണിയും നവംബർ 22-ാം തീയതി ശനിയാഴ്ച വൈകിട്ട് 7.30-ന് ബി.എം.സി ഓഡിറ്റോറിയത്തിൽ അതിവിപുലമായി സംഘടിപ്പിച്ചു.

പരിപാടിയിൽ മിനിസ്ട്രി ഓഫ് ലേബർ അസിസ്റ്റന്റ് അണ്ടർസെക്രട്ടറി അഹമ്മദ് അൽഹയ്ക്കി മുഖ്യാതിഥിയായി.വിശിഷ്ടാതിഥികളായി സിവിൽ ഡിഫൻസ് ജനറൽ ഡയറക്ടർ ബ്രിഗേഡിയർ പൈലറ്റ് അലി മുഹമ്മദ് അൽ കബിസി,നോർത്തേൺ ഗവർണറേറ്റ് ഇൻവെസ്റ്റ്മെന്റ് ഡയറക്ടർ ഇസാം അൽ ഖയാത്ത് ,സേക്രഡ് ഹാർട്ട് ചർച്ചിന്റെ വികാരിയും തീർത്ഥാടന കേന്ദ്രത്തിന്റെ ആദ്യ റെക്ടറുമായ റവ. ഫാദർ ഫ്രാൻസിസ് ജോസഫ്,ഇന്ത്യൻ സ്കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വർഗീസ്,ഇന്ത്യൻ ക്ലബ് പ്രസിഡൻറ് ജോസഫ് ജോയ് എന്നിവരും പങ്കെടുത്തു.

അതിഥികൾ ഏവരും ചേർന്ന് നിലവിളക്ക് കൊളുത്തി ഉൽഘാടനം നിർവഹിച്ച ചടങ്ങിൽ ശ്രാവണ മഹോത്സവം വൈസ് ചെയർമാൻ ഷറഫ് അലി കുഞ്ഞി സ്വാഗതം ആശംസിച്ചു.

ബഹ്റൈൻ മീഡിയ സിറ്റി ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഫ്രാൻസിസ് കൈതാരത്ത്, തൻ്റെ അധ്യക്ഷ പ്രസംഗത്തിൽ, 30 ദിവസം നീണ്ടുനിന്ന ബിഎംസി -യുടെ ഓണാഘോഷം വിജയകരമായി പൂർത്തിയാക്കാൻ സഹായിച്ച സംഘാടക സമിതി അംഗങ്ങൾക്കും സ്പോൺസേർഡിനും പിന്തുണച്ച എല്ലാവർക്കും നന്ദി അറിയിച്ചു. ഒരു കോവിഡ് ബേബിയായി ആരംഭിച്ച ബി.എം.സി ഇന്ന് 5 വർഷം പിന്നിടുമ്പോൾ മുൻ വർഷങ്ങളിലേതുപോലെ തന്നെ സമൂഹ സേവനത്തിന് മുൻഗണന നൽകി മുന്നോട്ട് പോകും എന്ന് അദ്ദേഹം പ്രസ്താവിച്ചു.

സാമൂഹിക, മാനവിക, സംരംഭക മേഖലകളിൽ മികവ് തെളിയിച്ച വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും ബി.എം.സി നൽകുന്ന ഈ വർഷത്തെ ബി.എം.സി ലീഡ് അവാർഡുകൾ പ്രഖ്യാപിക്കുകയും അവാർഡ് ദാനചടങ്ങ് സംഘടിപ്പിക്കുകയും ചെയ്തതു. ബിഎംസി ലീഡ് ഹ്യുമാനിറ്റേറിയൻ അവാർഡ് – ഇന്ത്യൻ ലേഡീസ് അസോസിയേഷൻ്റെ നേതൃത്വത്തിൽ ഭിന്നശേഷിക്കാരായ മക്കൾക്കുള്ള സേവനത്തിനായി നടത്തി വരുന്ന സ്നേഹ റിക്രിയേഷൻ സെന്ററിനു സമ്മാനിച്ചു.
•ലീഡ് ഫിലാന്ത്രോപ്പിസ്റ്റ് അവാർഡ് – പ്രഗത്ഭ സാമൂഹിക പ്രവർത്തകൻ,ബഹ്റൈൻ ക്യാൻസർ കെയർ ചെയർമാനുമായ ഡോ. പി.വി. ചെറിയാൻ
•ലീഡ് ഗുഡ് സമരിറ്റൻ അവാർഡ് – MICCA രക്ഷാധികാരിയും സേക്രഡ് ഹാർട്ട് ചർച്ച് മുൻ കോഓർഡിനേറ്ററുമായ ഡേവിഡ് സി മാത്യു,
•ലീഡ് ബിസിനസ് എക്സലൻസ് അവാർഡ് – രതീഷ് അസോസിയേറ്റ്സ് എം.ഡി
രതീഷ് പുത്തൻപുരയിൽ
•ബിഎംസി ബിസിനസ് ഐക്കൺ അവാർഡ്, ഫെർവെന്റ് ഇന്റർനാഷണൽ ട്രേഡിംഗ് കമ്പനി ഡയറക്ടർ, മാത്യു പുത്തൻപുരയ്ക്കൽ
•സോഷ്യൽ സർവീസ് എക്സലൻസ് അവാർഡ് – പ്രവാസി ലീഗൽ സെൽ പ്രസിഡൻ്റ് സുധീർ തിരുനിലത്ത്
•ബിഎംസി ലീഡ് അച്ചീവ്മെന്റ് അവാർഡ് – ഷറഫ് അലി കുഞ്ഞി എന്നിവർക്ക് നൽകി,

എല്ലാ അവാർഡ് ജേതാക്കളെയും വേദിയിൽ ആദരിച്ചു.മറുപടി പ്രസംഗത്തിൽ ILA ട്രെഷറർ ടെസി ചെറിയാൻ, സുചിത്ര മത്ഥാന എന്നിവർ ലീഡ് ഹുമാനിറ്റേറിയൻ അവാർഡിന് സ്നേഹ റികിയേഷൻ സെൻ്റർ തിരഞ്ഞെടുത്തതിനുള്ള നന്ദി രേഖപ്പെടുത്തിയതിനോടൊപ്പം ബഹറൈൻ മീഡിയ സിറ്റിയുടെ പ്രവർത്തനങ്ങളെ അഭിനന്ദിക്കുകയും എല്ലാവിധ ആശംസകൾ നേരുകയും ചെയ്തു.
ചടങ്ങിനോടനുബന്ധിച്ച് ബി.എം.സി എല്ലാ വർഷവും സംഘടിപ്പിക്കുന്ന 30 ദിവസം നീണ്ടുനിൽക്കുന്ന ക്രിസ്മസ് ആഘോഷമായ ‘നക്ഷത്രത്തിളക്കം 2025’-ന്റെ ഭാഗമായി ക്രിസ്തുമസ് സന്ദേശം നൽകുന്ന ഓൺലൈൻ പരിപാടിയായ ‘ഗ്ലോറിയ’ -യുടെ പോസ്റ്റർ പ്രകാശനം ഫാ. ഫ്രാൻസിസ് ജോസഫ്, പ്രൊജക്റ്റ് ഡയറക്ടർമാരായ ഷിനോയ് പുളിക്കൽ, റിജു ആൻഡ്രൂസ് എന്നിവർ ചേർന്ന് നിർവഹിച്ചു

മുഖ്യാതിഥി അഹമ്മദ് അൽഹയ്ക്കി മറ്റു വിശിഷ്ടാതിഥികളായ ബ്രിഗേഡിയർ ‘അലി മുഹമ്മദ് അൽ കബിസി, ഇസാം അൽ ഖയാത്ത്, ഫാ. ഫ്രാൻസിസ് ജോസഫ്, അഡ്വ. ബിനു മണ്ണിൽ വർഗീസ്, ജോസഫ് ജോയ് എന്നിവർക്ക് ബി.എം.സി ചെയർമാൻ ഫ്രാൻസിസ് കൈതാരത്ത് മെമെന്റോ നൽകി ആദരിച്ചു.ശ്രാവണ മഹോത്സവത്തിന്റെ വിജയത്തിന് പിന്നിലെ പ്രധാന കൺവീനർമാർക്കും കമ്മിറ്റി അംഗങ്ങൾക്കും പൊന്നാട അണിയിച്ച് ആദരിച്ചു:

•ബിബിൻ വർഗീസ് – ജനറൽ കൺവീനർ
•മണിക്കുട്ടൻ – ചീഫ് കോഓർഡിനേറ്റർ
•E.V രാജീവൻ – സ്പോൺസർഷിപ്പ് കമ്മിറ്റി ചെയർമാൻ
•ഗോപാലൻ വി സി – ഉദ്ഘാടന കൺവീനർ
•അൻവർ നിലമ്പൂർ – അത്തപ്പൂക്കളം കൺവീനർ
•രഞ്ജിത്ത് കുരുവിള – നാടൻ പന്തുകളി
•ഷാജിൽ ആലക്കൽ – ടഗ് ഓഫ് വാർ
•തൻസീർ മുഹമ്മദ് – ഓണച്ചന്ത
•ജേക്കബ് തേക്കുംതോട് – തിരുവാതിര
•സുനീഷ് – മലയാളി മങ്ക
•മായാ അച്ചു – ഓണപ്പാട്ട്
•മായാരാജു – ഫുഡ് ഫെസ്റ്റ്
•ശിവാംബിക – പായസമേള
•സുനി ടീച്ചർ, തോമസ് എബ്രഹാം എന്നിവർക്ക് പ്രത്യേക സംഭാവനക്കുള്ള ആദരവും നൽകി.

•ഒപ്പം ശ്രാവണ മഹോത്സവം 2025 ൻ്റെ ഗോൾഡൻ സ്പോൺസർ മാരായ ബി എഫ് സി , അൽ മുല്ല കാർഗോ ,അൽബാർക്ക് ഇലക്ട്രിക്കൽസ്, ഹെർക്കുലീസ്, ലിസണ് ഇവന്റ്സ്, കെജിസി ലിഫ്റ്റ് എന്നിവർക്ക് ബി.എം.സി മെമെന്റോ നൽകി ആദരിച്ചു.IMAC ലെ പ്രശസ്ത കൊറിയോഗ്രാഫർ പ്രശാന്ത് മാസ്റ്റർ, പുതുതായി തിരഞ്ഞെടുക്കപ്പെട്ട SYMS ഭരണാധികാരികൾ എന്നിവരെയും ആദരിച്ചു.സിസ്റ്റേഴ്സ് നെറ്റ് വർക്കിൻ്റെ സ്നേഹസമ്മാനമായി ഫ്രാൻസിസ് കൈതാരത്ത്, വിപിൻ വർഗീസ്, സുധീർ തിരുനിലത്ത്, മണിക്കുട്ടൻ, അൻവർ നിലമ്പൂർ എന്നിവർക്ക് മിനിയേച്ചർ കാരിക്കേച്ചറുകൾ സമ്മാനിച്ചു.

സിന്നു ടീച്ചർ & ടീമിന്റെ തമിഴ് മ്യൂസിക്കൽ ഡ്രാമ, കൈലാസ കാവ്യം, ഐമാക്ക് ക്ലാസിക്കൽ ഡാൻസ് സ്റ്റുഡൻസ് അവതരിപ്പിച്ച വെൽക്കം ഡാൻസ്, ടീം ഗസാനിയ അവതരിപിച്ചു സിനിമാറ്റിക്ക് ഡാൻസ് എന്നിവ പരിപാടിക്ക് മിഴിവ് കൂട്ടി.

ശ്രാവണ മഹോത്സവം ഓർഗനൈസിംഗ് കമ്മിറ്റി ചെയർമാൻ സുധീർ തിരുനിലത്ത് പരിപാടിക്ക് ഓദ്യോഗികമായി നന്ദി രേഖപ്പെടുത്തി.

വിനോദ് നാരായണനും രാജേഷ് പെരുങ്ങുഴിയും അവതാരകരായ പരിപാടിയിൽ ബി എം സി ചെയർമാൻ ഫ്രാൻസിസ് കൈതാരത്ത്, സംഘാടക സമിതി അംഗങ്ങളായ സുധീർ തിരുനിലത്ത്, മണിക്കുട്ടൻ, ബിബിൻ വർഗീസ്, കോൺവീനർമാർ, സംഘാടക സമിതി, ബി.എം.സി കുടുംബാംഗങ്ങൾ എന്നിവർ ചേർന്ന് ആർപ്പോ വിളികളോടെ കൊടിയിറക്കിയതോടെ,30 ദിവസം നീണ്ടുനിന്ന ബഹ്റൈൻ മീഡിയ സിറ്റി ശ്രാവണ മഹോത്സവം 2025 ഔദ്യോഗികമായി സമാപിച്ചു.

