ഓണാരവം എന്ന മെഗാ പരിപാടിയുമായി ബഹ്റൈൻ മീഡിയ സിറ്റി

  • Home-FINAL
  • Business & Strategy
  • ഓണാരവം എന്ന മെഗാ പരിപാടിയുമായി ബഹ്റൈൻ മീഡിയ സിറ്റി

ഓണാരവം എന്ന മെഗാ പരിപാടിയുമായി ബഹ്റൈൻ മീഡിയ സിറ്റി


മെഗാ മാർട്ട് അവതരിപ്പിക്കുന്ന ശ്രാവണഹോത്സവം 2025ന്റെ ഭാഗമായി ഓണാരവം എന്ന മെഗാ പരിപാടിയുമായി ബഹ്റൈൻ മീഡിയ സിറ്റി .ടീം ബി എം സിയും, ബിഎംസി കുടുംബാംഗങ്ങളുമാണ് ഓണാരവം എന്ന ഓണാഘോഷ പരിപാടിയുമായി എത്തുക .ബഹ്റൈൻ മീഡിയ സിറ്റി ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഫ്രാൻസിസ് കൈതാരത്ത്,ശ്രാവണ മഹോത്സവം 2025 ഓർഗനൈസിംഗ് കമ്മിറ്റി ചെയർമാൻ സുധീർ തിരുനിലത്ത്,ജനറൽ കൺവീനർ ബിബിൻ വർഗീസ്,ചീഫ് കോഡിനേറ്റർ മണിക്കുട്ടൻ എന്നിവരുടെ നേതൃത്വത്തിലാണ് പരിപാടികൾ നടത്തുക.ഒക്ടോബർ 2 വ്യാഴാഴ്ച വൈകിട്ട് ബഹ്റൈൻ മീഡിയ സിറ്റി ഓഡിറ്റോറിയത്തിൽ നടക്കുന്ന ഓണാരവത്തിൽ നാടൻപാട്ടുകളുമായി ബഹ്റൈനിലെ പ്രശസ്ത ആരവം ബാൻഡ് വേദിയെ ചടുലമാക്കാൻ എത്തും. എല്ലാം മറന്നു ഉല്ലസിക്കുവാനും , ആസ്വദിക്കാനും ഓണാരവം പരിപാടിയിലേക്ക് ഏവരും എത്തിച്ചേരണമെന്നും സംഘാടകർ അഭ്യർത്ഥിച്ചു

Leave A Comment