ബഹ്റൈൻ മീഡിയ സിറ്റി ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഫ്രാൻസിസ് കൈതാരത്തിന്റെ അധ്യക്ഷതയിൽ വിഷു ഈസ്റ്റർ ആഘോഷങ്ങളുടെ ഭാഗമായുള്ള സാംസ്കാരിക സമ്മേളനം ഫ്രാൻസിസ് മാർപാപ്പയുടെ വിയോഗത്തിൽ ആദരാഞ്ജലികൾ അർപ്പിച്ചു,
പഹൽഗാമിലെ തീവ്രവാദി ആക്രമണത്തിൽ കൊല്ലപ്പെട്ടവർക്ക് അനുശോചനം രേഖപ്പെടുത്തികൊണ്ടുമുള്ള മൗന പ്രാർത്ഥനയോടെയാണ് ആരംഭിച്ചത്.
ബിഎംസി ഓഡിറ്റോറിയത്തിൽ നടന്ന വിഷു ഈസ്റ്റർ ആഘോഷ പരിപാടിയിൽ മുഖ്യാതിഥി ക്യാപിറ്റൽ ഡയറക്ടറേറ്റിലെ ഫോളോ അപ് ആൻറ് ഇൻഫോർമേഷൻ അഫയേഴ്സ് ഡയറക്ടർ യൂസഫ് യാക്കോബ് ലോറി , വിശിഷ്ടാതിഥി ലോകപ്രശസ്ത കൗൺസിലറും വിദ്യാഭ്യാസ വിദഗ്ധനുമായ ഡോക്ടർ ജോൺ പനക്കൽ, രതീഷ് പി അസോസിയേറ്റ്സ് മാനേജിംഗ് ഡയറക്ടർ രതീഷ് പുത്തൻപുരയിൽ , ഇന്ത്യൻ സ്കൂൾ മുൻ എക്സിക്യൂട്ടീവ് മെമ്പർ ഡോക്ടർ മനോജ് കുമാർ ,ഫ്രാൻസിസ് കൈതാരത്ത്,പ്രോഗ്രാം കമ്മിറ്റി ചെയർമാനും മാധ്യമപ്രവർത്തകനുമായ ഇ വി രാജീവൻ , ജനറൽ കൺവീനർ രാജേഷ് പെരുങ്കുഴി എന്നിവർ ചേർന്ന് നിലവിളക്ക് കൊളുത്തി പരിപാടി ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ ഇ വി രാജീവൻഏവർക്കും സ്വാഗതം ആശംസിക്കുകയും, വിഷു ഈസ്റ്റർ ആഘോഷിക്കുന്ന ഈ വേളയിൽ നാം ഒരുമയോടെയും സ്നേഹത്തോടെയും ലോകത്തെ മുന്നോട്ടു നയിക്കണമെന്നും ഏപ്രിൽ മാസത്തിൽ ജന്മദിനവും, വിവാഹ വാർഷികവും ആഘോഷിക്കുന്ന ഏവർക്കും ആശംസകൾ നേരുന്നുയെന്നും അറിയിച്ചു. ഒത്തൊരുമയുടെയും, സഹോദര്യത്തിന്റെയും സ്നേഹസന്ദേശം വിളംബരം ചെയ്തു കൊണ്ട് ബി എം സി സംഘടിപ്പിക്കുന്ന ഈ ആഘോഷം പ്രവാസികൾക്ക് മാനസിക സന്തോഷവും ജീവിതോല്ലാസവും ലഭിക്കാൻ ഇടയാക്കുന്നു എന്നും ബിഎംസി ഇനിയും മതേതരത്വവും സാമൂഹ്യ നന്മയും തുളുമ്പുന്ന പരിപാടികളുമായി മുന്നോട്ടു പോകുമെന്നും പിന്തുണ നൽകുന്ന ഏവർക്കും നന്ദി രേഖപ്പെടുത്തുന്നു എന്നും ഫ്രാൻസിസ് കൈതാരത്ത് തൻറെ അധ്യക്ഷ പ്രസംഗത്തിൽ പറഞ്ഞു.ഇത്തരമാഘോഷങ്ങളിൽ പങ്കെടുക്കാൻ സാധിക്കുന്നതിൽ വലിയ സന്തോഷമുണ്ടെന്നും വിഷു ഈസ്റ്ററിനോടൊപ്പം ഏവർക്കും തൊഴിലാളി ദിനാശംസകൾ നേരുന്നു എന്നും അതിഥികൾ ആശംസ സന്ദേശങ്ങളിൽ അറിയിച്ചു.
യൂസഫി യാക്കൂബ് ലോറി, രതീഷ് പുത്തൻപുരക്കൽ, ഡോക്ടർ ജോൺ പനയ്ക്കൽ, ഡോക്ടർ മനോജ് കുമാർ, ഖത്തർ വ്യവസായി ജോർജ്, അജിത് സാൻസ് ലാബ് എന്നിവർക്ക് ബഹ്‌റൈൻ മീഡിയ സിറ്റിയുടെ മെമെന്റോ നൽകി ആദരിച്ചു. തുടർന്ന് ബഹ്‌റൈൻ മീഡിയ സിറ്റി എല്ലാമാസവും ഒരുക്കുന്ന ഹാപ്പി സൺഡേയുടെ ഭാഗമായി ഏപ്രിൽ മാസത്തിൽ ജന്മദിനവും, വിവാഹ വാർഷികവും ആഘോഷിക്കുന്ന ഏവരും വേദിയിൽ ഒത്തുചേർന്ന് കേക്ക് മുറിച്ച് ആഘോഷിച്ചു.
രാജേഷ് പെരുങ്കുഴി, ഷൈൻ സൂസൻ സജി എന്നിവർ അവതാരകരായി പങ്കെടുത്ത പരിപാടിയിൽ ബഹ്‌റൈനിലെ സാമൂഹിക സാംസ്കാരിക ജീവകാരുണ്യ മേഖലയിലെ പ്രമുഖരായ മോനി ഒടി കണ്ടത്തിൽ, ഗോപാലൻ,ജേക്കബ് തേക്കുതോട് അജിത്, രത്നാകരൻ സുനിൽകുമാർ,ജയേഷ് താന്നിക്കൽ, സയിദ് ഹനീഫ,ഗഫൂർ,സലിം,അൻവർ നിലമ്പൂർ,ഷക്കീല മുഹമ്മദലി,ഷറഫ്,ലത്തീഫ് മൊയ്തീൻ,മനോജ് പീലിക്കോട്,ദീപക് തണൽ, ഡോക്ടർ സുരഭി ,ദിലീപ്, ശിഹാബ് കറുകപുത്തൂർ, ഫൈസൽ പട്ടാമ്പി തുടങ്ങിയവരും ബിഎംസി കുടുംബാംഗങ്ങളും പങ്കെടുത്തു.
ജനറൽ കൺവീനർ രാജേഷ് പെരുങ്കുഴി ചടങ്ങിന് നന്ദി രേഖപ്പെടുത്തി.
മറീന ഫ്രാൻസിസ്, ഹരിപ്പാട് സുധീഷ് , വിച്ചു പെരുംകാവ് , മാംഗ്ലിൻ ഗ്രേസ് ഷാജിസെബാസ്റ്റ്യൻ,പ്രസിത മനോജ് രാജേഷ് ,ഫെബിൻഹനിം, ഹരി നന്ദന ,ആദം ഷമീർ തുടങ്ങിയവർ അവതരിപ്പിച്ച കലാപരിപാടികളും വിഷു ഈസ്റ്റർ ആഘോഷങ്ങളുടെ മാറ്റ് കൂട്ടി.