ബഹ്റൈൻ മലപ്പുറം ഡിസ്ട്രിക്ട് ഫോറം ഈ വർഷത്തെ ഓണാഘോഷവും 40 വർഷത്തോളമായി പ്രവാസ ജീവിതം നയിക്കുന്ന മലപ്പുറം ജില്ലക്കാരായ ഇപ്പോൾ ബഹ്റൈനിൽ ഉള്ള മുതിർന്ന പ്രവാസികളെ ആദരിക്കുന്ന ചടങ്ങും ഈ വരുന്ന 31-10- 2025 വെള്ളിയാഴ്ച വൈകിട്ട് 6 മണി മുതൽ മനാമ കെ- സിറ്റി ഹാളിൽ വച്ച് സംഘടിപ്പിക്കുന്നുവെന്നു ഭാരവാഹികൾ അറിയിച്ചു. പ്രസ്തുത പരിപാടിയിലേക്ക് എല്ലാ ഗ്രൂപ്പ് അംഗങ്ങളെയും മലപ്പുറം ജില്ലക്കാരെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു എന്നും 40 വർഷമായി പ്രവാസം നയിക്കുന്ന നിലവിൽ ബഹ്റൈനിൽ പ്രവാസികൾ ആയിട്ടുള്ള മലപ്പുറം ജില്ലക്കാർ ഉണ്ടെങ്കിൽ 34135124 എന്ന വാട്സപ്പ് നമ്പറിൽ 24-10-2025 നു മുന്നേ ബന്ധപ്പെടേണ്ടതാണ് എന്നും ഭാരവാഹികൾ വാർത്തകുറുപ്പിൽ പറഞ്ഞു.

